സൗബിന്‍ ഷാഹിര്‍ ദുബായിലേക്ക് പോകില്ല; ആവശ്യം കോടതി തള്ളി, പാരയായത് ആ കേസ്
കൊച്ചി: ദുബായിലേക്ക് പോകാന്‍ അനുമതി വേണമെന്ന നടന്‍ സൗബിന്‍ ഷാഹിറിന്റെ ആവശ്യം കോടതി തള്ളി. അവാര്‍ഡ് നൈറ്റ്‌സില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകേണ്ടതുണ്ടെന്നും അനുമതി വേണമെന്നും സൗബിന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കടുത്ത ജാമ്യ വ്യവസ്ഥയുള്ളതാണ് താരത്തിന് വിനയായത്.
സെപ്തംബര്‍ അഞ്ചിനാണ് യുഎഇയില്‍ അവാര്‍ഡ് ഷോ. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണ് സൗബിന്‍. ലാഭത്തിന്റെ 40 ശതമാനം വാഗ്ദാനം ചെയ്ത് 7 കോടി രൂപ തന്നോട് വാങ്ങിയെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് കേസ് കൊടുത്തിരുന്നു. സംഭവത്തില്‍ സൗബിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയുമുണ്ടായി.

ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ച ഹൈക്കോടതി പക്ഷേ, കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. സിറാജ് സിനിമക്ക് നല്‍കാമെന്നേറ്റ പണം കൃത്യമായ സമയത്ത് നല്‍കിയില്ലെന്നും ഇത് ഷൂട്ടിങ് മുടങ്ങാനും നീണ്ടുപോകാനും കാരണമായി എന്നുമാണ് നിര്‍മാതാക്കളുടെ വാദം.
അരൂര്‍ സ്വദേശിയാണ് സിറാജ് വിലയതറ ഹമീദ്. ഇയാളുടെ പരാതിയില്‍ സൗബിന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് മരട് പോലീസ് രേഖപ്പെടുത്തിയിരുന്നു. ജാമ്യം നല്‍കുകയും ചെയ്തു. സിനിമ വന്‍ ഹിറ്റായിട്ടും തനിക്ക് ലാഭവിഹിതം നല്‍കിയില്ല എന്നാണ് സിറാജ് പറയുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
കൂലിയിലെ തിളക്കം മാറ്റുകൂട്ടിയ നടന്‍
അതിവേഗം ജനഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ ഷാഹിര്‍. ഫാസില്‍, സിദ്ദിഖ് എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശേഷമാണ് സൗബിന്‍ അഭിനയ രംഗത്ത് കളം ഉറപ്പിച്ചത്. രജനികാന്ത് ചിത്രമായ കൂലിയിലൂടെ തമിഴകത്തിലും സൗബിന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് സൗബിനെ രജനിയും മറ്റു താരങ്ങളും പുകഴ്ത്തിയത് അദ്ദേഹത്തിന്റെ അഭിനയ മികവ് കൊണ്ടാണ്.
അടുത്തിടെ ബിഎം ഡബ്ല്യു എക്‌സ് എം സ്വന്തമാക്കിയ സന്തോഷ വിവരവും സൗബിന്‍ പുറത്തുവിട്ടിരുന്നു. കുടുംബവുമൊത്ത് ആഡംബര വാഹനം സ്വീകരിക്കുന്ന സൗബിന്റെ ചിത്രം വൈറലാകുകയും ചെയ്തു. ഏകദേശം രണ്ടര കോടിയിലധികം രൂപ വില വരുന്ന വാഹനമാണിത്.












Click it and Unblock the Notifications