'മഞ്ഞുമ്മല്‍ ബോയ്സ്' കേസ്; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി
കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിർമ്മാതാവും നടനുമായ സൗബിൻ ഷാഹിറിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. ചിത്രത്തിൻ്റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയേയും സിനിമയുടെ വിതരണക്കാരനായ കെ സുജിത്തിനേയും ഇഡി ചോദ്യം ചെയ്തിരുന്നു.
പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. സൗബിനെ വീണ്ടും ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന പരാതിയിൽ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. നിർമ്മാണ കമ്പനികൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടയിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പറവ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നത്.

പറവ ഫിലിംസിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളിൽ നിന്നായി 28 കോടി 35 ലക്ഷം രൂപയാണ് പറവയുടെ നിർമ്മാതാക്കൾ വാങ്ങിയത്. സിനിമയ്ക്ക് ആകെ ചെലവായത് ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപയാണ്. ഇതിന്റെ ഇരുപതിരട്ടിയാണ് നിര്‍മാതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്. നിർമാതാക്കളുടെ ഓഹരിയായി 45 കോടി രൂപയും സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങളിൽ നിന്നായി 96 കോടി രൂപയുമാണ് സിനിമ ഉണ്ടാക്കിയ വരുമാനം. ഇത് സംബന്ധിച്ച സാമ്പത്തിക കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
അതേസമയം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ചിത്രത്തിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു സിറാജ് പരാതിയിൽ പറഞ്ഞത്. ഏഴ് കോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40 ശതമാനം ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തുവെന്നും എന്നാൽ സിനിമ വൻ ഹിറ്റായിട്ടും ലാഭവിഹിതം തരാതെ വഞ്ചിച്ചുവെന്നുമാണ് സിറാജ് പരാതിയിൽ പറഞ്ഞത്. അക്കൗണ്ടിലൂടെ 5.99 കോടി രൂപയും ബാക്കി നേരിട്ടുമായി ആകെ 7 കോടി രൂപ രൂപ നൽകി. വിതരണത്തിനും മാർക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽ നിന്നും ജി എസ് ടി അടക്കം 18 കോടി 65 ലക്ഷം മാത്രമാണ് നിർമ്മാതാക്കൾക്ക് ചെലവായത്. ആഗോള തലത്തില്‍ 220 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടി. നിർമാണച്ചെലവുകൾ കുറച്ചാൽ പോലും 100 കോടിയെങ്കിലും ലാഭമുണ്ടെന്നും കരാറനുസരിച്ച് തനിക്ക് 47 കോടിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്നും സിറാജ് പരാതിയിൽ പറഞ്ഞിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications