Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം, ചികിത്സ ഉറപ്പാക്കണം

കൊച്ചി: കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യവാങ്മൂലം നല്‍കണമെന്ന് വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തനിക്ക് മാനസിക വൈകല്യമുണ്ടെന്നും സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തൃശൂര്‍ അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്ന കേസിലാണ് ശ്രീജിത്ത് രവി ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലാവുന്നത്. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലെ അതേ വാദങ്ങളാണ് ശ്രീജിത്ത് രവി ഹൈക്കോടതിയിലും ഉന്നയിച്ചത്. 2016 മുതല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജയിലില്‍ തുടരേണ്ടി വരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

sreejith

അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. തുടര്‍ന്ന് കാറിനെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്ത് രവിയാണെന്ന് തിരിച്ചറിഞ്ഞത്.

ഇത് രണ്ടാം തവണയാണ് ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് വരുന്നത്. ഇപ്പോള്‍ 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശ്രീജിത്തിനെതിരെ ചുമത്തിയത്. സ്ത്രീകളോടുള്ള അതിക്രമം, പോക്‌സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്ക് ചുമത്തിയിട്ടുണ്ട്. അതേസമയം, നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റിലായതോടെ, സംഭവത്തില്‍ താര സംഘടനയായ 'അമ്മ' പരിശോധന ആരംഭിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 'അമ്മ' ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടെന്നാണ് വിവരം .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+