• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്ത്...ചോദ്യങ്ങളാടാ ഇത്, നിനക്ക് വേറെ ചോദ്യങ്ങളൊന്നുമില്ലെ'; റേഡിയോ ജോക്കിക്കും ശ്രീനാഥ് ഭാസിയുടെ പച്ചത്തെറി

Google Oneindia Malayalam News

കൊച്ചി: അഭിമുഖത്തിനിടെ അപമാനിച്ചെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരിക്കുകാണ് പോലീസ്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് മരട് പോലീസാണ് നടനെതിരെ കേസെടുത്തത്. അഭിമുഖത്തിനിടെ ചോദ്യം ഇഷ്ടപ്പെടാത്തതിന് മാധ്യമ പ്രവർത്തകയെ നടൻ തെറിവിളിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പരാതി.

എന്നാൽ ഇതാദ്യമായല്ല ശ്രീനാഥ് ഭാസിയിൽ നിന്നും ഇത്തരമൊരു പെരുമാറ്റം ഉണ്ടാകുന്നത്. നേരത്തെയും അവതാരകരോട് നടന്‍ അസഭ്യം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

1

റെഡ് എഫ് എമ്മിന്റെ റെഡ് കാര്‍പ്പറ്റ് പരിപാടിയിലെ ആര്‍ ജെയോടാണ് നടന്‍ അപമര്യാദയായി വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിച്ച പിന്നാലെ രൂക്ഷ വിമർശനമാണ് നടനെതിരെ ഉയരുന്നത്. താങ്കളുടെ ശബ്ദം കൊണ്ടുണ്ടായ ഒരു ഗുണവും ദോഷവും എന്താണെന്നായിരുന്നു ആര്‍ജെയുടെ ചോദ്യം.എന്നാൽ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി നീ എന്ത് ചോദ്യമാണ് ചോദിക്കുന്നതെന്ന് ആരോപിച്ച് അസഭ്യം പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.

3 വർഷം അടുപ്പിച്ച് ലോട്ടറിയുടെ ഒന്നാം സമ്മാനം; 'ഗുട്ടൻസ്' പറഞ്ഞ് മനോഹരൻ, 'അനൂപിന്റെ കാര്യം കട്ടപൊക'3 വർഷം അടുപ്പിച്ച് ലോട്ടറിയുടെ ഒന്നാം സമ്മാനം; 'ഗുട്ടൻസ്' പറഞ്ഞ് മനോഹരൻ, 'അനൂപിന്റെ കാര്യം കട്ടപൊക'

2


ശ്രീനാഥിന്റെ പ്രതികരണങ്ങൾ അവതാരകനെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ചോദ്യവുമായി അദ്ദേഹം മുന്നോട്ട് പോയി. എന്നാൽ ദീർഘ നേരത്തോളം പരിധി വിട്ട് സംസാരിക്കുകയായിരുന്നു നടൻ.യാതൊരു പ്രകോപനവും ഇല്ലാതെ പോലും ശ്രീനാഥ് ഭാസി നടത്തിയ മോശം പ്രതികരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. നിരവധി പേർ നടനെതിരെ രംഗത്തെത്തി കഴിഞ്ഞു.

3


അതിനിടെ വിമർശനം തുടരുന്നതിനിനിടെ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന പ്രതികരണമാണ് ശ്രീനാഥ് ഭാസിയിൽ നിന്നും ഉണ്ടായത്. നടന്റെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു താരത്തിന്റെ പ്രതികരണം.മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കൂ എന്നായിരുന്നു പ്രതികരണം.

'അതിജീവിത അനുഭവിച്ചത് അവർക്ക് മാത്രമേ അറിയൂ; വിചരണകോടതി തുടരണമെന്ന് എന്താണ് വാശി'; അഡ്വ ടിബി മിനി'അതിജീവിത അനുഭവിച്ചത് അവർക്ക് മാത്രമേ അറിയൂ; വിചരണകോടതി തുടരണമെന്ന് എന്താണ് വാശി'; അഡ്വ ടിബി മിനി

4

താങ്കളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല ഇഷ്ടപ്പെടാത്തത് ചോദിച്ചപ്പോൾ ഒരി മനുഷ്യനെന്ന നിലയിൽ സാധാരണ പോലെ പ്രതികരിച്ചതാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം സംഭവത്തിൽ നിര്‍മ്മാതാക്കളുടെ സംഘടന നടനെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കി.

5

കെ എഫ് പി എയ്ക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നുവെന്ന് സിയാദ് കോക്കർ പറഞ്ഞു. സിനിമാ മേഖലയിലെ മറ്റ് സംഘടനകളുടെ തീരുമാനങ്ങള്‍ അതത് സംഘടനയിലെ തലപ്പ്ത്ത് ഉള്ളവരാണ് പറയേണ്ടത്. നിർമാതാക്കളുടേയും വിതരണക്കാരുടേയും സംഘടനകളിൽ നിന്നും നടനെതിരെ അടിയന്തര ഇടപെടലുകൾ ഉണ്ടാകുമെന്നും സിയാദ് കോക്കർ വ്യക്തമാക്കി.

ദിലീപിന് പിന്നാലെ അതിജീവിതയും സുപ്രീം കോടതിയിലേക്ക്; 'കാരണങ്ങൾ ഉണ്ട്'..നിർണായകംദിലീപിന് പിന്നാലെ അതിജീവിതയും സുപ്രീം കോടതിയിലേക്ക്; 'കാരണങ്ങൾ ഉണ്ട്'..നിർണായകം

6


അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ക്ഷമ പറയുമെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ നടൻ അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരി പറഞ്ഞിരുന്നു.സിനിമയുടെ അണിയറ പ്രവർത്തകർ കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിക്കാരി പറഞ്ഞിരുന്നു.

7


ശ്രീനാഥ് ഭാസി പെട്ടെന്നാണ് പ്രകോപിതനായതെന്നും പരാതികാരി പറഞ്ഞിരുന്നു. നടൻ ലഹരി ഉപയോഗിച്ചിരുന്നോവെന്ന സംശയവും പരാതിക്കാരി ഉന്നയിച്ചു. മദ്യപിച്ചിരുന്നോ എന്നറിയില്ല, തനിക്കൊപ്പമുണ്ടായിരുന്നവർ പറയുന്നത് ലഹരി പോലെ എന്തോ അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണെന്നും അവതാരക പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

English summary
actor sreenath bhasi abused RJ for a question that he did'nt like,video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X