ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്തേക്കും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ്
കൊച്ചി: അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും. തിങ്കളാഴ്ച ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നല്‍കും.
കൊച്ചിയില്‍ ചട്ടമ്പി സിനിമയുടെ പ്രൊമോഷന് ഷൂട്ടിനിടെ.ആണ് ഓണ്‍ലൈന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. മരട് പൊലീസ് ആണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്.

ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ശ്രീനാഥ് ഭാസിയുടെ പ്രാഥമിക മൊഴിയെടുക്കാനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും എന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബര്‍ 22 നാണ് ശ്രീനാഥ് ഭാസിക്കെതിരെ മോശം പെരുമാറ്റത്തിന് അവതാരക പരാതി നല്‍കിയത്. ശ്രീനാഥ് ഭാസി സോളോ ഹീറോ ആയി എത്തുന്ന പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ചാണ് അഭിമുഖം നടന്നിരുന്നത്. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ക്ഷോഭിച്ചു പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.

പിന്നാലെ മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച് ശ്രീനാഥ് ഭാസി തെറിവിളി തുടങ്ങിയെന്നും ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നുമാണ് അവതാരക പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. അഭിമുഖത്തിന്റെ പ്രൊഡ്യൂസറോടും ശ്രീനാഥ് ഭാസി വളരെ മോശമായി ആണ് പെരുമാറിയത് എന്ന് അവതാരക പറയുന്നു.

നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മോശമായി പെരുമാറിയ ശ്രീനാഥ് ഭാസ് മാപ്പ് പറയും എന്നാണ് പ്രതീക്ഷിച്ചത് എന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍ അതിന് തയ്യാറാകാത്തതിനാലാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്നാണ് അവതാരക പറഞ്ഞു. അതേസമയം താന്‍ തെറിവിളിച്ചിട്ടില്ല എന്നും തന്നോടാണ് അപമര്യാദയായി പെരുമാറിയത് എന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്.

തന്നോട് മോശമായി പെരുമാറിയപ്പോള്‍ ഒരു സാധാരണ മനുഷ്യന് എന്ന നിലയിലാണ് പ്രതികരിച്ചത് എന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി. ഇതിന് പിന്നാലെ ശനിയാഴ്ച രാത്രിയോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീനാഥ് ഭാസി രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ആ സംഭവത്തില്‍ ഇരയാണ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ വിശദീകരണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications