ആദിവാസികൾക്കൊപ്പം ശ്രീനിവാസൻ, ആതിരപ്പിള്ളി പദ്ധതി വേണ്ട !!!
ഓലത്തൊപ്പി അണിഞ്ഞാണ് സമരത്തിലേക്ക് ശ്രീനിവാസനെ സ്വീകരിച്ചത്. ഏലാക്കാമാലയും അണിയിച്ചു, കുടിക്കാനായി തേന്‍ നല്‍കി.
ആതിരപ്പിള്ളി: നിര്‍ദ്ദിഷ്ട ജലവൈദ്യുതി പദ്ധതിയ്ക്ക് എതിരായ ആദിവാസി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രശസ്ത നടന്‍ ശ്രീനിവാസനും. ഓലത്തൊപ്പി അണിഞ്ഞാണ് സമരത്തിലേക്ക് ശ്രീനിവാസനെ സ്വീകരിച്ചത്. ഏലാക്കാമാലയും കുടിക്കാൻ തേനും നല്‍കി. ആദിവാസികള്‍ക്ക് ഒപ്പം നിലത്ത് പുല്ലിലാണ് അദ്ദേഹം ഇരുന്നത്.

ഊരുമൂപ്പത്തി ഗീതായണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഡാം വന്നാല്‍ മുങ്ങി പോകുന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് സമരം തുടങ്ങിയത്. വനാവകാശ നിയമപ്രകാരം വനത്തിന്റെ അവകാശം ആദിവാസികള്‍ക്ക് ആണെന്നും ആദിവാസികളെയെല്ലാം കുടിയൊഴിച്ച് തുടങ്ങുന്ന പദ്ധതി എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നും സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ടി ന്‍ പ്രതാപന്‍ പറഞ്ഞു.
ആദിവാസി ഊരുകളില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമേ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവൂ. അണക്കെട്ടിന്റെ നിര്‍മ്മാണം തടയാന്‍ തന്നെയാണ് തീരാമാനം എന്ന് ആദിവാസി നേതാവ് ഗീത വ്യക്തമാക്കി.












Click it and Unblock the Notifications