കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്‍ രാഷ്ട്രീയത്തിലേക്കില്ല! കാരണം അറിയണോ? രാഷ്ട്രീയ കൊലയ്ക്ക് കാരണവും ശ്രീനി പറയും

രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിമര്‍ശനവുമായി ശ്രീനിവാസന്‍. ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തിലേക്ക് കടക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു.രാഷ്ട്രീയത്തിലേക്കില്ലെന്നും ശ്രീനി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്നു പറയുന്ന ആളാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍.കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവസന്‍. ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തിലേക്ക് കടക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു.

വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയാണ് ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓരോപാര്‍ട്ടികളും അവരവരുടെ അണികളെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനാണ് പല കൊലപാതകങ്ങളും നടത്തുന്നതെന്നും ശ്രീനിവാസന്‍. മനുഷ്യനെ പച്ചയ്ക്ക് കുത്തികൊലപ്പെടുത്തുന്ന മനോഭാവം വിദ്യാഭ്യാസം വളര്‍ത്തിയെടുക്കാത്തതിന്റെ പരിണിത ഫലമാണെന്നും അദ്ദേഹം.

sreenivasan

രാഷ്ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തുന്നു. നിലവിലെ രാഷ്ട്രീയത്തില്‍ പ്രതീക്ഷയില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ സ്വേച്ഛാധിപതികളായി മാറിക്കഴിഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പലരും ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ താനൊരു രാഷ്ട്രീയക്കാരനല്ലെന്നും അജിനാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ശ്രീനിവാസന്‍.

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികള്‍ നേതാക്കന്മാരാണെന്ന് ശ്രീനിവാസന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. നേതാക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകാറില്ലെന്നും ഒരു നേതാവും കൊല്ലരുതെന്ന് അണികളോട് കര്‍ശനമായി പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

English summary
actor sreenivasan about political murders. he says he not enter in politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X