ട്വന്റി ട്വന്റി കേരളം ഭരിക്കുമെന്ന് ശ്രീനിവാസൻ, 'പിണറായി വിജയനോട് എതിര്‍പ്പില്ല'
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി ട്വന്റിയുടെ ഭാഗമായി അമ്പരപ്പിച്ചിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച ട്വന്റി ട്വന്റി ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
ശ്രീനിവാസനെ കൂടാതെ സംവിധായകന്‍ സിദ്ധിഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പളളി എന്നിവരും ട്വന്റി ട്വന്റിയുടെ ഉപദേശക സമിതിയിലുണ്ട്. എന്നാല്‍ ശ്രീനിവാസന്‍ അടക്കമുളളവര്‍ മത്സരിക്കുന്നില്ല. ട്വന്റി ട്വന്റി കേരളം ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

14 മണ്ഡലങ്ങളിലും മത്സരിക്കും
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കും എന്നാണ് ട്വന്റി ട്വന്റി പ്രഖ്യാപിച്ചിരിക്കുന്നത്. 5 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ അംഗത്വ ക്യാംപെയ്‌നില്‍ ഒന്നര ലക്ഷത്തോളം പേര്‍ സംഘടനയില്‍ ചേര്‍ന്നു എന്നാണ് ട്വന്റി ട്വന്റി ഭാരവാഹികള്‍ അവകാശപ്പെടുന്നത്. കുന്നത്ത്‌നാട് മണ്ഡലത്തിലടക്കം ട്വന്റി ട്വന്റിക്ക് വിജയ പ്രതീക്ഷയുണ്ട്.

നിലവിലെ രാഷ്ട്രീയത്തില്‍ പ്രതീക്ഷയില്ല
ട്വന്റി ട്വന്റി കേരളം ഭരിക്കുന്ന കാലം അകലെ അല്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. സമ്പത്ത് ഇല്ലാത്ത ആളുകളുടെ കയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് എത്തുമ്പോള്‍ വഴി തെറ്റുകയാണ്. കഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യാന്‍ സാധിക്കുന്ന പ്രസ്ഥാനമാണ് ട്വന്റി ട്വന്റി. നിലവിലെ രാഷ്ട്രീയത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടത് കാരണമാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു.

പിണറായി വിജയനോട് എതിര്‍പ്പില്ല
മുഖ്യമന്ത്രി പിണറായി വിജയനോട് എതിര്‍പ്പില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. പിണറായി വിജയന്റെ ഉപദേശ പ്രകാരമാണ് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടുവേദനയ്ക്ക് ചികിത്സ തേടി സാബു ജേക്കബിന്റെ പിതാവ് എംസി ജേക്കബ് വൈദനെ കിഴക്കലത്ത് എത്തി കാണുന്നത്. ട്വന്റി ട്വന്റിയില്‍ ചേരുന്നത് പിണറായിക്ക് എതിരായത് കൊണ്ടല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കെജ്രിവാളിന്റെ പരീക്ഷണം
അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ നടത്തിയത് പോലെ ഉളള ഒരു പരീക്ഷണം ആണ് ട്വന്റി ട്വന്റി കേരളത്തില്‍ നടത്തുന്നത് എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അജണ്ടയുണ്ട്. കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നാണ് താന്‍ കേട്ടത് എന്നും ശ്രീനിവാസന്‍ പറയുന്നു.

ബിജെപി സിപിഎമ്മിനൊപ്പം
കേരളത്തില്‍ കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ബിജെപി സിപിഎമ്മിന് ഒപ്പം കൂടിയിരിക്കുകയാണ് എന്നും ശ്രീനിവാസന്‍ ആരോപിച്ചു. അത് കഴിഞ്ഞ് സിപിഎമ്മിനേയും പുറത്താക്കാം എന്നതാണ് ബിജെപിയുടെ അജണ്ട. കൂടുതല്‍ കാലം ഭരിക്കുമ്പോള്‍ ബംഗാളില്‍ സംഭവിച്ചത് പോലെ സിപിഎം തകര്‍ന്ന് ഇല്ലാതാകും. സിപിഎമ്മിന് കുറച്ച് കാലം കൂടി ഭരണം കൊടുത്ത് അവര്‍ സ്വയം തകര്‍ന്ന് ഇല്ലാതാവും എന്നാണ് ബിജെപിയുടെ പ്ലാന്‍ എന്നും ശ്രീനിവാസന്‍ പറഞ്ഞു.

നല്ല ബുദ്ധി തോന്നിക്കോളും
ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായി ശ്രീനിവാസന്‍ പറഞ്ഞിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളത്ത് മത്സരിക്കുന്ന ട്വന്റി ട്വന്റി അതില്‍ വിജയിച്ചാല്‍ കേരളത്തിലാകെ സജീവമാവും. സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെ കുറിച്ച് വേണ്ടത്ര തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണ് എന്നും അവര്‍ക്കൊക്കെ നല്ല ബുദ്ധി തോന്നിക്കോളുമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications