വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: നടൻ ശ്രീനിവാസനെ ദേഹാസ്വാസ്ഥത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിൽവെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ചെന്നൈയിലേക്ക് പോകാൻ എത്തിയതായിരുന്നു അദ്ദേഹം. പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോഴായിരുന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടർന്ന് സഹയാത്രികരെ വിവരം അറിയിക്കുകയായിരുന്നു. വിമാനത്താവള അധികൃതർ ശ്രീനിവാസനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications