കൊച്ചി ക്യാന്‍സര്‍ സെന്ററിനെതിരെ നടന്‍ ശ്രീനിവാസന്‍
കൊച്ചി: കൊച്ചിയില്‍ തുടങ്ങാനിരിക്കുന്ന ക്യാന്‍സര്‍ സെന്ററിനെതിരെ നടന്‍ ശ്രീനിവാസന്‍. സര്‍ക്കാരിന്റെ റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ ഇനിയൊരു ക്യാന്‍സര്‍ സെന്ററിന്റെ ആവശ്യമില്ലെന്നും അതുകൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നിലവിലെ ചികിത്സാരീതികള്‍ അവതാളത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുളന്തുരുത്തിയിലെ തുരുത്തിക്കര അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ചോറിനൊരു കൂട്ടാന്‍ എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മന്ത്രി കെ.ബാബുവും ചടങ്ങിയില്‍ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറായാല്‍ സംസാരിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നിലെ അപകടകരമായ സത്യങ്ങള്‍ അപ്പോള്‍ വിവരിക്കാമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അന്താരാഷ്ട്ര നിലവാരമുള്ള ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും റിസര്‍ച്ച് സെന്ററുമാണ് കൊച്ചിയില്‍ സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്നത്. ഇതിനിടെയിലാണ് പ്രശസ്ത നടന്‍ ശ്രീനിവാസന്റെ പ്രസ്താവന.












Click it and Unblock the Notifications