Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിവാസന് പക്ഷാഘാതമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ എന്താണ് സംഭവിച്ചത്.. വന്‍ ആശയക്കുഴപ്പം..

ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ അസുഖത്തെ സംബന്ധിച്ചാണ് ആശയക്കുഴപ്പമുണ്ടായത്.

കൊച്ചി: പ്രിയനടൻ ശ്രീനിവാസൻ ആശുപത്രിയിൽ... ബുധനാഴ്ച രാവിലെ ഉറക്കമുണർന്ന മലയാളികൾ ആദ്യംകേട്ട വാർത്തയായിരുന്നു ഇത്. ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈൻ എഡിഷനുകളിലൂടെയാണ് ആദ്യമറിഞ്ഞത്.

മാധ്യമങ്ങൾ വാർത്ത നൽകിയതോടെ സോഷ്യൽ മീഡിയയിലും ഇത് വ്യാപകമായി പ്രചരിച്ചു. എന്നാൽ അൽപസമയത്തിന് ശേഷം ശ്രീനിവാസന്റെ അസുഖത്തെക്കുറിച്ചുള്ള വ്യത്യസ്ത റിപ്പോർട്ടുകൾ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ അസുഖത്തെ സംബന്ധിച്ചാണ് ആശയക്കുഴപ്പമുണ്ടായത്.

 പക്ഷാഘാതം...

പക്ഷാഘാതം...

നടൻ ശ്രീനിവാസന് പക്ഷാഘാതമെന്നായിരുന്നു ചില റിപ്പോർട്ടുകളിലുണ്ടായിരുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ഈ വാർത്തകളിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടുകൾ ആദ്യം കണ്ടവർ പക്ഷാഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഉറപ്പിച്ചു.

മസ്തിഷ്കാഘാതം...

മസ്തിഷ്കാഘാതം...

ഇതിനിടെയാണ് മറ്റു ചില റിപ്പോർട്ടുകൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. നടൻ ശ്രീനിവാസന് മസ്തിഷ്കാഘാതമെന്നായിരുന്നു ഈ വാർത്തകളിലുണ്ടായിരുന്നത്. ഇതോടെ എന്താണ് യഥാർത്ഥ സംഭവമെന്നറിയാൻ സോഷ്യൽ മീഡിയയിലൂടെ ചിലർ ചോദ്യങ്ങളുന്നയിച്ചു.

ഹൃദയാഘാതം...

ഹൃദയാഘാതം...

പക്ഷാഘാതമാണോ, മസ്തിഷ്കാഘാതമാണോ എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ് മറ്റൊരു റിപ്പോർട്ടും വന്നത്. മേൽപ്പറഞ്ഞ രണ്ട് അസുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രീനിവാസന് ഹൃദയാഘാതമെന്നായിരുന്നു ഈ വാർത്തയിലുണ്ടായിരുന്നത്. ഇതോടെ ശ്രീനിവാസന് ശരിക്കും സംഭവിച്ചതെന്താണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കാൻ തുടങ്ങി.

 എന്താണെന്നറിയാൻ...

എന്താണെന്നറിയാൻ...

പ്രമുഖ മാധ്യമങ്ങളും വാർത്താ ഏജൻസികളും ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തകളിൽ വ്യത്യസ്ത അസുഖങ്ങൾ പറഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങിയത്. ശരിക്കും ശ്രീനിവാസന് സംഭവിച്ചതെന്താണെന്ന് പലരും ആവർത്തിച്ചും ചോദിച്ചു.

 ആശങ്ക വേണ്ടെന്ന്...

ആശങ്ക വേണ്ടെന്ന്...

അസുഖത്തെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായെങ്കിലും പ്രിയനടന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചത് ആരാധകർക്ക് ആശ്വാസമായി. നിലവിൽ ഐസിയുവിൽ തുടരുകയാണെങ്കിലും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും, നില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

 മസ്തിഷ്കാഘാതം...

മസ്തിഷ്കാഘാതം...

ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നതോടെ മസ്തിഷ്കാഘാതവും പക്ഷാഘാതവും തമ്മിൽ എന്താണ് വ്യത്യാസമെന്നറിയാനും ചിലർക്ക് താൽപ്പര്യമുണ്ടായി.

മസ്തിഷ്കാഘാതം

മസ്തിഷ്കാഘാതം

രക്തചംക്രമണ വ്യവസ്ഥയിൽ ഉത്ഭവിക്കുന്ന മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ പ്രവർത്തനതകരാറാണ് മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്. ഇതേ രോഗാവസ്ഥയെ തന്നെയാണ് പക്ഷാഘാതമെന്നും പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള വ്യക്തതക്കുറവാണ് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയത്.

അതിലേറെ...

അതിലേറെ...

ഈ റിപ്പോർട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ശ്രീനിവാസന് ഹൃദയാഘാതമെന്ന വാർത്ത കണ്ടതോടെയാണ് മിക്കവരും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. ഇതോടെ ശ്രീനിവാസന്റെ യഥാർത്ഥ അസുഖമെന്താണെന്ന് സംബന്ധിച്ച് വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ചർച്ചകളുമുണ്ടായി.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

മലയാള സിനിമാരംഗത്തെ അതുല്യപ്രതിഭയായ ശ്രീനിവാസനെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 പക്ഷാഘാതം...

പക്ഷാഘാതം...

രാത്രിയിലുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ഡോക്ടർമാരും ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐസിയുവിൽ...

ഐസിയുവിൽ...

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആസ്റ്റർ മെഡിസിറ്റി അധികൃതർ അറിയിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനും ആശുപത്രി അധികൃതർ തയ്യാറായില്ല.

മലയാള സിനിമയിൽ...

മലയാള സിനിമയിൽ...

അഭിനയത്തിൽ മാത്രമല്ല, തിരക്കഥാ രചനയിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ശ്രീനിവാസൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിലിടം നേടിയ അതുല്യനടൻ ഹാസ്യവേഷങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

തിരക്കഥയും....

തിരക്കഥയും....

അഭിനയത്തിന് പുറമേ, തിരക്കഥ രചനയിലും, സംവിധാനത്തിലും തിളങ്ങിയ വ്യക്തിയാണ് ശ്രീനിവാസൻ. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയതും അദ്ദേഹമായിരുന്നു. ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു.

സിനിമയിലേക്ക്...

സിനിമയിലേക്ക്...

ശ്രീനിവാസന്റെ പാത പിന്തുടർന്നാണ് അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്തേക്കെത്തിയത്. ഗായകനായെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവ് തെളിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+