അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു, ആര്‍എസ്എസ് ശാഖയില്‍ പോയിട്ടില്ല; മറുപടിയുമായി ശ്രീനിവാസന്‍
കൊച്ചി: താന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്ന വി പ്രഭാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്. മട്ടന്നൂര്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ശ്രീനിവാസന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നെന്നായിരുന്നു അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം എന്ന പുസ്തരത്തില്‍ വി പ്രഭാകരന്‍ എഴുതിയത്. എന്നാല്‍ മട്ടന്നൂര്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

അന്നത്തെ കാലത്ത് ഞാന്‍ ഒരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച് ചാടിക്കളിച്ച കാലമാണിത്. ഇഷ്ടമുള്ള ആളുകള്‍ കെഎസ്യുവില്‍ ഉണ്ടായിരുന്നപ്പോള്‍ കേഎസ്യുക്കാരനായി. അതുപോലെ എസ് എഫ് ഐ, എബിവിപി പോലുള്ള സംഘടനകളിലും താന്‍ പോയിട്ടുണ്ടെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്‍ ശ്രീനിവാസന്‍ ട്വന്റി ട്വന്റി ഭാഗമായത് സിനിമ-രാഷ്ട്രീയ ലോകത്തെ അമ്പരപ്പുിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച ട്വന്റി ട്വന്റി ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. ശ്രീനിവാസനെ കൂടാതെ സംവിധായകന്‍ സിദ്ധിഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പളളി എന്നിവരും ട്വന്റി ട്വന്റിയുടെ ഉപദേശക സമിതിയിലുണ്ട്. എന്നാല്‍ ശ്രീനിവാസന്‍ അടക്കമുളളവര്‍ മത്സരിക്കുന്നില്ല. ട്വന്റി ട്വന്റി കേരളം ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍
Recommended Video
സമ്പത്ത് ഇല്ലാത്ത ആളുകളുടെ കയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് എത്തുമ്പോള്‍ വഴി തെറ്റുകയാണ്. കഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യാന്‍ സാധിക്കുന്ന പ്രസ്ഥാനമാണ് ട്വന്റി ട്വന്റി. നിലവിലെ രാഷ്ട്രീയത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടത് കാരണമാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.
ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications