Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ നടുറോഡില്‍ തല്ലുണ്ടാക്കി; നടന്‍ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു- വീഡിയോ

ആലപ്പുഴ: കാറിന്‍റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരന് സിനിമാ നടന്‍റെയും കൂട്ടുകാരന്‍റെയും മര്‍ദ്ദനം. ആലപ്പുഴ എസ്എല്‍ പുരത്ത് വെച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. മദ്യലഹരിയിലാണ് സുധീര്‍ സുഹൃത്തുക്കളും അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തിനിടയില്‍ നാട്ടുകാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ബാറിന് മുന്നില്‍

ബാറിന് മുന്നില്‍

എസ്എല്‍ പുരത്ത് ബാറിന് മുന്നില്‍ വെച്ച് രാത്രി ഏഴരയോടെയാണ് സംഘര്‍ഷം ഉണ്ടായത്. നടന്‍ സുധീറും സുഹൃത്തുക്കളും എത്തിയ ആഢംബര കാര്‍ ബാറിന് സമീപം ദേശീയ പാതയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

വാക്കേറ്റവും സംഘട്ടനവും

വാക്കേറ്റവും സംഘട്ടനവും

കാറിന്‍റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്നു പഴയതോപ്പ് സ്വദേശിയായ അനുപിന്‍റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോള്‍ ആദ്യം വാക്കേറ്റവും പിന്നീട് സംഘട്ടനവും ആവുകയായിരുന്നു. സുധീറിന്‍റെ സുഹ‍ൃത്തുക്കളാണ് ആദ്യം അനൂപിനെ അക്രമിച്ചത്.

സുധീര്‍

സുധീര്‍

പിന്നീട് കാറില്‍ നിന്ന് പുറത്തിറങ്ങിയ സുധീര്‍ അനൂപിനെ സിനിമാ സ്റ്റൈലില്‍ ചവിട്ടി വീഴ്ത്തി. ഇത് ചോദ്യം ചെയ്തതതിനാണ് എസ്എല്‍ പുരം അറയ്ക്കല്‍ ഹരീഷിനേയും നടനും സംഘവും വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് അക്രമം കണ്ടു നിന്ന നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

പോലീസ് എത്തി

പോലീസ് എത്തി

സംഘര്‍ഷത്തില്‍ ഹരീഷിന്‍റെ മൂക്കിന്‍റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനേ തുടര്‍ന്ന് മരാരിക്കുളം പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കിയത്.

ആശുപത്രിയിലും ഭീഷണി

ആശുപത്രിയിലും ഭീഷണി

പരിക്കേറ്റ ഹരീഷിനേയും അനുപിനേയും ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി അനൂപിനും ഹരീഷിനും നേരെ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരേയും ആലപ്പുഴ മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാരാരിക്കുളം സ്റ്റേഷനില്‍

മാരാരിക്കുളം സ്റ്റേഷനില്‍

എസ്എല്‍ പുരം ബാറിന് മുന്നില്‍ വെച്ച് നടനേയും സുഹൃത്തുക്കളേയും നാട്ടുകാര്‍ കീഴടക്കി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നടനേയും സുഹൃത്തുക്കളേയും സംഭവ സ്ഥലത്ത് നിന്ന് പോലീസ് മാരാരിക്കുളം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

പോലീസ് വിട്ടയച്ചു

പോലീസ് വിട്ടയച്ചു

എന്നാല്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കുന്നതിന് മുമ്പ് തന്നെ സുധീറിനേയും സുഹൃത്തുക്കളേയും പോലീസ് വിട്ടയച്ചു. ഇത് ചൂണ്ടികാട്ടി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

ആരാണ് സൂധീര്‍

ആരാണ് സൂധീര്‍

വിനയനന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ നായകനായ സുധീര്‍ 95 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര അഭിനേതാവാണ് സുധീര്‍. നിഴലാട്ടമാണ് ആദ്യ ചിത്രം. സത്യത്തിന്റെ നിഴലില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

വീഡിയോ

ബാറിന് മുന്നില്‍ നടന്ന സംഘട്ടനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+