Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞില്ലാത്ത സുഹൃത്തിനായി ആരും ചെയ്യാത്തത് ചെയ്തു; അവന്‍ ഞങ്ങളോട് ചെയ്തത്, വെളിപ്പെടുത്തി നടന്‍

മലയാള സിനിമാ ലോകത്ത് അതിഗംഭീരമായ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് സുധീര്‍ സുധി. കൊച്ചിരാജാവില്‍ ദിലീപില്‍ നിന്ന് ഇടിവാങ്ങുന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ആരും മറന്നുപോകില്ല. എന്നാല്‍ കുറച്ച് കാലമായി താരം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു സുധീര്‍. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

സുധീറിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. അദ്ദേഹം ചെയ്ത ഒരു പുണ്യ പ്രവര്‍ത്തിയാണ് ഇതിന് കാരണം. പക്ഷേ ആ നന്മയുള്ള കാര്യം കൊണ്ട് തനിക്ക് നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും, സുഹൃത്തിനാല്‍ ചതിക്കപ്പെട്ടെന്നും സുധീര്‍ പറയുന്നു.

1

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. ഇതിനാണ് ഇപ്പോള്‍ ആരാധകരും സോഷ്യല്‍ മീഡിയ ഒന്നടങ്കം സുധീറിനെയും പ്രിയയെയും വാഴ്ത്തുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം സുധീര്‍ വെളിപ്പെടുത്തിയത്. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അവന് ഏറെ കാലമായി കുട്ടികളില്ലായിരുന്നു. സുഹൃത്തും ഭാര്യയും തന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയ്യാറായെങ്കില്‍ നന്നായിരുന്നു എന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. അതുകേട്ട് മനസ്സലിഞ്ഞ് ഞങ്ങള്‍ ചില തീരുമാനമെടുത്തുവെന്നും സുധീര്‍ വെളിപ്പെടുത്തി.

2

ശരിക്കും ആരും സമ്മതിക്കാത്ത ഇക്കാര്യം ചോദിക്കാന്‍ തന്നെയായിരുന്നു അവര്‍ വന്നത്. ഇതുകേട്ട ഞാന്‍, എന്നാല്‍ ഇവര്‍ക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്ന് ഭാര്യയോട് ചോദിച്ചു. ഇതുകേട്ട് കൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ ആ സമയം പൊട്ടിക്കരയുകയായിരുന്നു. ആരും സമ്മതിക്കാതിരുന്ന ഇക്കാര്യം തന്നെ കൊണ്ട് സമ്മതിപ്പിച്ചെടുക്കുന്നതിനായിരുന്നു അവര്‍ വന്നത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാക്കാനുള്ള സമ്മതം അധികമാരും നല്‍കില്ല. പക്ഷേ ഞാനും പ്രിയയും അതിന് സമ്മതിച്ചു. അതൊരു പുണ്യ പ്രവര്‍ത്തിയായിട്ടാണ് തങ്ങള്‍ കണ്ടതെന്നും സുധീര്‍ പറയുന്നു.

3

പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ നിന്ന് അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായി. എന്നാല്‍ പിന്നീട് വലിയൊരു ചതിയാണ് ഞങ്ങള്‍ക്ക് സംഭവിച്ചത്. കുഞ്ഞ് ഉണ്ടായതിന് ശേഷം ഞാനും പ്രിയയുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും അടക്കം എന്നെ ബ്ലോക്ക് ചെയ്ത് അവര്‍ എവിടെയോ മറഞ്ഞു. ഇനി തമ്മിലൊരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്തു. പത്ത് വയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയെ കാണാന്‍ ശ്രമിക്കുകയോ പേരുവിവരങ്ങള്‍ ആരോടും പറയുകയോ ചെയ്തിട്ടില്ലെന്നും സുധീര്‍ പറഞ്ഞു.

4

സുധീറിനും പ്രിയയ്ക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ നാട്ടിലും പഠിക്കുകയാണ്. അതേസമയം തന്റെ സുഹൃത്തും കുടുംബവും അങ്ങനൊരു ചതി ചെയ്തുവെങ്കിലും തങ്ങള്‍ അതൊന്നും കണക്കാക്കുന്നില്ലെന്നും, ഒരു പുണ്യപ്രവൃത്തി ചെയ്തത് കൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതെന്നും സുധീര്‍ പറയുന്നു. ഞങ്ങളാരും ആ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ കുട്ടി ആയപ്പോള്‍ അവരെല്ലാം മറന്നു. കുഞ്ഞിന്റെ വളര്‍ച്ചയൊക്കെ ഞങ്ങള്‍ ഫോട്ടോയിലൂടെ കണ്ടിരുന്നുവെന്നും സുധീര്‍ പറഞ്ഞു. അതേസമയം ക്യാന്‍സര്‍ ഭേദമായി മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് സുധീര്‍.

5

പ്രസവ ചികിത്സയുടെ ഭാഗമായി ഇഞ്ചെക്ഷന്‍ വേണ്ടി വന്നിരുന്നു. ഒരിടയ്ക്ക് ഭാര്യ വല്ലാതെ തളര്‍ന്ന് പോയിരുന്നു. പിന്നെ ഹോര്‍മോണ്‍ എടുത്തത് കൊണ്ട് നന്നായി തടിവെച്ചിരുന്നു. പക്ഷേ ആ കുടുംബത്തെ രക്ഷിക്കാമെന്ന് കരുതിയാണ് ഇതെല്ലാം ചെയ്തത്. ഇടയ്ക്ക് അവരില്‍ നിന്നും ചെറിയ ചതികളൊക്കെ ഉണ്ടായിരുന്നു. പക്ഷേ നമ്മളിലൂടെ ഒരു കുടുംബത്തിന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷമാണ് ഇപ്പോഴുള്ളതെന്നും സുധീര്‍ വ്യക്തമാക്കി. അതേസമയം തനിക്ക് ക്യാന്‍സര്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും കാര്യത്തില്‍ കൃത്യമായ ശ്രദ്ധ നല്‍കാറുണ്ട്. ഭക്ഷണ സംബന്ധ ക്യാന്‍സറായിരുന്നു. അത് കേട്ടപ്പോഴാണ് തളര്‍ന്ന് പോയതെന്ന് സുധീര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+