'പെണ്ണുങ്ങളൊരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍, എന്തിനാണ് ലിപ്സ്റ്റിക്കിടുന്നത്'; വിവാദ പരാമര്‍ശവുമായി സുധീര്‍
കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നടന്‍ സുധീര്‍ സുകുമാരന്‍. പെണ്ണുങ്ങള്‍ ഒരുങ്ങി നടക്കുന്നത് ആണുങ്ങളെ കാണിക്കാനാണ് എന്നാണ് സുധീര്‍ സുകുമാരന്‍ പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു സുധീര്‍ സുകുമാരന്റെ വിവാദ പരാമര്‍ശം. ഒരു പെണ്ണ് ഒരുങ്ങി നടക്കുന്നത് മറ്റൊരു പെണ്ണിന് ഇഷ്ടമല്ല. എന്നാല്‍ ആണുങ്ങള്‍ ഇത് ആസ്വദിക്കും എന്നൊക്കെയാണ് സുധീര്‍ സുകുമാരന്‍ പറഞ്ഞത്.
സുധീര്‍ സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെയാണ്... കുട്ടി നല്ല ഡ്രെസ് ഇട്ടോണ്ട് വന്നാല്‍ ഞാന്‍ വായ് നോക്കും. വായ് നോക്കുക എന്ന് പറഞ്ഞാല്‍ എന്റെ ഹോബിയാ. നിങ്ങളെന്തിനാണ് ഡ്രെസ് ചെയ്യുന്നത്. നിങ്ങള്‍ നല്ല ഡ്രെസിടുന്നത് എന്തിനാണ്. നിങ്ങള്‍ ലിപ്സ്റ്റിക്ക് ഇടുന്നത് എന്തിനാണ്. അങ്ങനെയാണ് എങ്കില്‍ നിങ്ങള്‍ പര്‍ദ്ദ ഇട്ട് നടന്നാല്‍ പോരേ. നിങ്ങള്‍ നോക്കുന്നത്, ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണ്.

ആണ് ചക്കരേ.. പെണ്ണുങ്ങളെ കാണിക്കും ഒരു പരിധി വരെ. ഇയാള്‍ നല്ലോണം ഒരുങ്ങി വന്ന് കഴിഞ്ഞാല്‍ ഒരു പെണ്ണിന് ഇയാളോട് അസൂയ ഉണ്ടാകും. തീര്‍ച്ചയായിട്ടും ഉണ്ടാകും. അവള്‍ എന്നെക്കാളും ഒരുങ്ങി. അവളോട് ഞാന്‍ ശോ.. എന്നൊക്കെയാകും ഉള്ളിന്റെ ഉള്ളില്‍. കൊള്ളാം കേട്ടോ നന്നായിട്ടുണ്ട് എന്ന് പറയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്. ഉണ്ട് അതാണ്. രണ്ട് മല എന്നുള്ള പഴഞ്ചൊല്ല് ആണ്. അത് പിന്നെ പറയാം.

അത് മാത്രം പറഞ്ഞാല്‍ മതി. പെണ്ണുങ്ങള്‍ ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷെ ആണിന് ഇഷ്ടമാണ്. എന്നെ പോലുള്ള വായ് നോക്കികള്‍ അത് നോക്കും, അത് ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ല എങ്കില്‍ പെണ്ണില്ല. അങ്ങനെ വായ് നോക്കുമ്പോ പറയും, ഹോ ആ നടന്‍ സുധീര്‍ ഉണ്ടല്ലോ എന്ത് വായ് നോക്കിയാണ് എന്ന്. ഇത് പറയും. എന്നോട് വേറൊരു ഫ്രണ്ട് പറയുകയാണ്. സുധീറേട്ടോ നിങ്ങള്‍ ഇന്ന ആളെ വളക്കാന്‍ നോക്കിയിട്ടുണ്ടോ എന്ന്.

ഞാന്‍ പറഞ്ഞു ഇല്ല എന്ന്. പിന്നെ വളക്കാന്‍ നോക്കി, നമ്പരൊക്കെ ചോദിച്ചു. പുള്ളിക്കാരി തന്നില്ല എന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു ഇല്ല. ഇത് സ്വന്തമായിട്ട് മൈലേജ് കിട്ടാന്‍ വേണ്ടി, മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി, എന്നെ താഴ്ത്തിക്കെട്ടാന്‍ വേണ്ടി ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരു സുഖമുണ്ട്. നോക്കട്ടെ. ഒരു പെണ്ണ് ദൈവം സൃഷ്ടിച്ചത് നോക്കാനല്ലേ. കേറി പിടിച്ചിട്ടൊന്നുമില്ലല്ലോ.

റേപ്പ് അറ്റംപ്റ്റ് നടത്തിയിട്ടൊന്നുമില്ലല്ലോ നോക്കട്ടെ. അത് നോക്കും. ഞാനും നോക്കുമല്ലോ. ഞാനിത് എത്ര പേരോട് പറയുന്നുണ്ടെന്നറിയുമോ. പക്ഷേ ഇതൊന്നും ആരും മനസിലാക്കുന്നില്ല. ഞാന്‍ വായ്നോക്കി എന്നിരിക്കും, എന്നെ തെറ്റിദ്ധരിക്കരുത് എന്നാണ് സുധീര്‍ സുകുമാരന്‍ പറയുന്നത്.












Click it and Unblock the Notifications