അപകടത്തിൽപ്പെട്ട് ഗുരുതരമായ പരിക്ക്; ചികിത്സയിലിരിക്കെ യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു
ആലുവ: അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണന നിവാസിൽ വിഷ്ണു എന്ന് വിളിക്കുന്ന സുജിത്ത് രാജേന്ദ്രൻ ( 32) ആണ് മരിച്ചത്. ആലുവ - പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിന് മുന്നിൽ വെച്ച് മാർച്ച് 26 ന് ആണ് സുജിത്തിന് അപകടം ഉണ്ടായത്.
കിനാവള്ളി എന്ന ചിത്രത്തിലൂടെ ആണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ ഭരനാട്യം, കർണാടിക് സംഗീതം എന്നിവ അഭ്യസിച്ചിരുന്നു. സുജിത്ത് ജനിച്ചത് ദുബായിൽ ആയിരുന്നു. ഏഴ് വർഷത്തോളം ഒരു അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു സുജിത്ത്.

ശേഷം സിനിമയിലേക്ക് തിരിയുകയായിരുന്നു. 2018 ൽ ആണ് കിനാവള്ളിയിൽ അഭിനയനിക്കുന്നത്. സണ്ണി ലിയോണിയുടെ തമിഴ് സിനിമയായ ഷീറോയിലും ചെറിയ റോൾ ചെയ്തിരുന്നു. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല , മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തോന്ന്യക്കാവ് ശ്മശനത്തിൽ ആണ് സംസ്ക്കാരം












Click it and Unblock the Notifications