കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടിയെത്തിയ കൊണ്ടോട്ടി, രക്തം നൽകിയ കോഴിക്കോട്, ഭക്ഷണമൊരുക്കി കണ്ണൂർ, കയ്യടിച്ച് സണ്ണി വെയ്ൻ

Google Oneindia Malayalam News

കോഴിക്കോട്: ദുരന്തമുഖങ്ങളില്‍ മലയാളികള്‍ കാണിക്കുന്ന സഹായമനസ്‌കതയും ഒത്തൊരുമയും സമാനതകളില്ലാത്തതാണ്. രണ്ട് പ്രളയ കാലത്തും കേരളം പരസ്പരം കൈ കോര്‍ത്ത് അതിജീവിച്ചത് കണ്ട് അമ്പരന്നിട്ടുണ്ട് ലോകം. കരിപ്പൂരിലുണ്ടായ വിമാന അപകട സ്ഥലത്തെ പ്രദേശവാസികളുടെ രക്ഷാദൗത്യ പ്രവര്‍ത്തനങ്ങളും കയ്യടി നേടുകയാണ്. മലപ്പുറംകാരും കണ്ണൂരുകാരും കോഴിക്കോടുകാരും കേരളത്തെ ഞെട്ടിച്ച ആ ദുരന്ത രാത്രിയെ മറികടക്കാൻ കൈ കോർത്തു. മലയാളി മനസ്സിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ സണ്ണി വെയ്ൻ.

കൊണ്ടോട്ടിക്കാര്‍ ഓടിയെത്തി

കൊണ്ടോട്ടിക്കാര്‍ ഓടിയെത്തി

പ്രവാസികളുമായി എത്തിയ വന്ദേഭാരത് വിമാനമാണ് കരിപ്പൂരിൽ അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ പലര്‍ക്കും കൊവിഡ് സാധ്യതയുണ്ട്. മാത്രമല്ല സ്ഥലം കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടിയാണ്. രാത്രിയാണ്. കനത്ത മഴയുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ കൊണ്ടോട്ടിക്കാര്‍ ഓടിയെത്തി. വിമാനത്തില്‍ നിന്നും യാത്രക്കാരെ വാരിയെടുത്ത് കിട്ടിയ വണ്ടിയില്‍ ആശുപത്രിയിലേക്ക് കുതിച്ചു.

രക്തം കൊടുക്കാൻ തിരക്ക്

രക്തം കൊടുക്കാൻ തിരക്ക്

വിമാന അപകടത്തിൽപ്പെട്ട ആളുകളെ പ്രവേശിപ്പിച്ച കോഴിക്കോട് പല ആശുപത്രികളിലും ആവശ്യത്തിന് രക്തം കിട്ടാനില്ലെന്ന അറിയിപ്പ് വന്നു. സോഷ്യൽ മീഡിയയിൽ രക്തം ആവശ്യപ്പെട്ടു കൊണ്ടുളള പോസ്റ്റുകൾ പറപറന്നു. നിമിഷങ്ങൾ കൊണ്ട് മാസ്ക് ധരിച്ച യുവാക്കളുടെ ക്യൂ ആശുപത്രികളിലെ രക്തബാങ്കുകള്‍ക്ക് മുന്നില്‍ നിരന്നു.

Recommended Video

cmsvideo
ൊവിഡ് ഭീതിയിലും രക്തം നല്‍കിയ മലയാളികള്‍
ഭക്ഷണമൊരുക്കി യുവാക്കൾ

ഭക്ഷണമൊരുക്കി യുവാക്കൾ

ഒരു വശത്ത് കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ യുവാക്കള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്കുളള ഭക്ഷണം തയ്യാറാക്കാനിറങ്ങി. മട്ടന്നൂരിലെ പ്രവർത്തകരാണ് രംഗത്ത് ഇറങ്ങിയത്. കരിപ്പൂർ അപകടം കാരണം കണ്ണൂരിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർക്കാണ് യുവാക്കൾ തണലായത്. മലയാളികളുടെ ഈ കരുതലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുയാണ് നടന്‍ സണ്ണി വെയ്ന്‍.

കയ്യടിച്ച് സണ്ണി

കയ്യടിച്ച് സണ്ണി

സണ്ണി വെയ്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' വിമാന അപകടം ഉണ്ടായപ്പോൾ കൊറോണയെ പേടിക്കാതെ, ആംബുലൻസിന് കാത്ത് നിൽക്കാതെ സ്വന്തം വണ്ടിയിൽ ശരവേഗത്തിൽ മനുഷ്യ ജീവനും കൊണ്ട് ഓടിയ കൊണ്ടോട്ടിക്കാർ, അപകടം അറിഞ്ഞെത്തിയ മറ്റുള്ളവർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്.

തോൽക്കാൻ മനസ്സില്ലാത്ത ജനത

തോൽക്കാൻ മനസ്സില്ലാത്ത ജനത

കരിപ്പൂർ അപകടം കാരണം അപ്രതീക്ഷിതമായി കണ്ണൂരിൽഇറങ്ങേണ്ടി വന്ന യാത്രക്കാർക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അര്‍ദ്ധ രാത്രിയിലും ഭക്ഷണം തയ്യാറാക്കി നല്‍കുന്ന യുവജനങ്ങള്‍. ഇതാണ് മനുഷ്യർക്ക് വേണ്ടിയുള്ളമനുഷ്യരുടെ കരുതൽ തോൽക്കാൻ മനസ്സില്ലാത്ത ജനത.. മലയാളി മനസ്സ്''. നടൻ കുഞ്ചാക്കോ ബോബൻ അടക്കമുളളവരും അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഇതാണ് കരുതൽ

ഇതാണ് കരുതൽ

രക്തം നൽകാനെത്തിയവർക്കാണ് താരത്തിന്റെ അഭിനന്ദനം. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ: '' കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്.... ഇതാണ് കരുതൽ....''

English summary
Actor Sunny Wayne praises people who helped victims during Karipur Flight tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X