കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാവുമോ, പിണറായി വിജയന് എത്ര മാര്‍ക്ക്: സണ്ണി വെയിന്‍റെ മറുപടി അറിയാം
തിരുവനന്തപുരം: സിറ്റിങ് എംഎല്‍എമാരായ മുകേഷിനും കെബി ഗണേഷ് കുമാറിനും പുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൃഷ്ണകുമാര്‍ തുടങ്ങിയ സിനിമ താരങ്ങളും ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. ഇതിന് പുറമെ കൂടുതല്‍ സിനിമ താരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി രംഗത്ത് വരുന്നതിനും ഈ നിയമസഭ തിരഞ്ഞെടുപ്പ് കാലഘട്ടം സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ഈ നിരയിലേക്ക് നടന്‍ സണ്ണിവെയ്നും കടന്ന് വന്നിരിക്കുകയാണ്. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാവുമോ, പിണറായി വിജയന് എത്ര മാര്‍ക്ക് നല്‍കും തുടങ്ങിയ കാര്യങ്ങളില്‍ തന്‍റെ നിലപാട് തുറന്ന് പറയുകയാണ് സണ്ണി വെയിന്‍.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

പ്രചരണത്തിനുണ്ടാവും
സുഹൃത്തുക്കളായ നിരവധി സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിളിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങിന്‍റെ തിരക്കായിരുന്നതിനാല്‍ ഇതുവരെ അവര്‍ക്ക് വേണ്ടി പ്രചരണത്തിന് പോവാന്‍ സാധിച്ചിട്ടില്ല. ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്നും സണ്ണി വെയിന്‍ വ്യക്തമാക്കുന്നു.

തുടര്‍ഭരണ സാധ്യത
കേരളത്തില്‍ തുടര്‍ഭരണ സാധ്യത കാണുന്നുണ്ട്. പ്രതിസന്ധി കാലഘട്ടത്തില്‍ നമുക്ക് മാനസികമായ ഒരു ശക്തി തന്ന ഒരു സര്‍ക്കാര്‍ എന്ന് എടുത്ത് പറയാന്‍ കഴിയുന്നതാണ്. നമുക്ക് ഒരു പ്രതീക്ഷയുണ്ട്, അല്ലെങ്കില്‍ എല്ലാം ശരിയാവും എന്ന ഒരു കോണ്‍ഫിഡന്‍സ് തന്ന സര്‍ക്കാരാണ് ഇത്. എന്‍രെ വ്യക്തിപരമായ അഭിപ്രായമാണ്. അത് മറ്റൊന്നുമായും എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

പിണറായി വിജയന് എത്ര മാര്‍ക്ക്
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് 100 ല്‍ 100 നും 90 മധ്യേ മാര്‍ക്ക് നല്‍കും. ഇതു തന്‍റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന്‍റെ പല നിലപാടുകളും എനിക്ക് ഇഷ്ടമാണ്. വലിയ പ്രചോദനമാണ് അദ്ദേഹം നല്‍കുന്നതെന്നും സണ്ണിവെയിന്‍ പറയുന്നു. 24 ന്യൂസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയം ഒരു തൊഴില്‍ അല്ല
രാഷ്ട്രീയം എന്ന് പറയുന്നത് ഒരു തൊഴില്‍ അല്ല, അത് ജനസേവനമാണെന്ന് എല്ലാവരും മനസ്സിലാക്കണം. കൊലപാതക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും. യുവനേതാക്കള്‍ എല്ലാം തന്നെ രാഷ്ട്രീയം എന്നത് ഒരു തൊഴിലിന് അപ്പുറത്തേക്ക് ജനസേവനമായി കാണണം. രാഷ്ട്രീയ നിലപാട് പറയുന്നതുകൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സണ്ണി വെയിൻ പറഞ്ഞു.

ടൊവിനോ പറഞ്ഞത്
യുവനിരയിലെ മറ്റൊരു ശ്രദ്ധേയ നടനായ ടൊവിനോയും കഴിഞ്ഞ ദിവസം തന്‍റെ നിലപാടുകള്‍ വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. തനിക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടായി പ്രത്യേക ആഭിമുഖ്യം ഇല്ല. തന്റെ രാഷ്ട്രീയം എന്നത് കൃത്യമായി മുന്‍പും പറഞ്ഞിട്ടുളളതാണെന്നായിരുന്നു ടൊവിനോ വ്യക്തമാക്കിയത്. വ്യക്തികള്‍ക്ക് അധിഷ്ഠിതമായിരിക്കും തന്റെ രാഷ്ട്രീയം. അല്ലാതെ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ അടങ്കലും വാരിക്കൊണ്ട് പോകാന്‍ തനിക്കാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടികള്‍ക്ക് വേണ്ടിയല്ല
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയല്ല, വ്യക്തികള്‍ക്ക് വേണ്ടിയായിരിക്കും തന്‍റെ വോട്ട്. ഇതുവരെ അങ്ങനെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇനിയും അങ്ങനെ ആയിരിക്കും. ഒരു ആശയവും സാമാന്യ ബോധവും തനിക്കുണ്ട് . അത് വെച്ച് ചിന്തിച്ച് തന്റെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത് എന്നും ടൊവിനോ തോമസ് പറഞ്ഞു.
Recommended Video

പതിവായി വോട്ട് ചെയ്യും
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് കൂടുതല്‍ സ്നേഹം , മറ്റുള്ളവരോട് വെറുപ്പ് അങ്ങനെയൊന്നും ഉള്ള ആളല്ല ഞാന്‍. എല്ലാ തിരഞ്ഞെടുപ്പിലും പോയി വോട്ട് ചെയ്യാറുണ്ട്. അതെന്റെ അവകാശവും കടമയുമാണ് എന്നുളള കൃത്യമായ ധാരണ തനിക്കുണ്ട്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളായി അറിയപ്പെടാനോ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് എതിരെ നില്‍ക്കുന്ന ആളായി അറിയപ്പെടാനോ താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications