സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചു
കോട്ടയം: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാറില്‍ ലോറിയിടിച്ചു. ശനിയാഴ്ച രാവിലെ കോട്ടയം കോടിമതയിലാണ് സംഭവം. അപകടത്തില്‍ പരിക്കേല്‍ക്കാതെ സുരാജ് രക്ഷപ്പെട്ടു. കോട്ടയത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിന് എത്തിയതായിരുന്നു സുരാജ്.
ഹോട്ടലില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടയില്‍ റോഡിലൂടെ വന്ന ലോറി കാറില്‍ ഇടിയ്ക്കുകയായിരുന്നു. സുരാജിനും കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ല.

കോടിമതയില്‍ പുതുതായി നിര്‍മ്മിയ്ക്കുന്ന ആറുവരിപ്പാതയിലാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് സുരാജ് മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു. ഷൂട്ടിംഗ് ആവശ്യത്തിനായി കോട്ടയത്ത് എത്തിയതായിരുന്നു നടന്‍. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications