കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്

Google Oneindia Malayalam News

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം മികച്ച സിനിമക്കുള്ള പുരസ്‌കാരം നേടിയ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രമായെത്തിയ സിനിമ സ്ത്രീപക്ഷ രാഷ്ട്രീയം ശക്തമായി വരച്ച് കാട്ടിയ സിനിമയായിരുന്നു. ഈ ഴോണറില്‍ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമ എന്ന വിശേഷണവും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ തേടിയെത്തിയിരുന്നു.

എന്നാല്‍ സിനിമക്കുള്ളിലെ പുരോഗമനാശയം സ്വീകരിക്കപ്പെട്ടത് പോലെ തന്നെ അതിലെ ചില രംഗങ്ങള്‍ ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം ചര്‍ച്ചയായി കൊണ്ടിരുന്ന സമയത്ത് ചിത്രത്തിലെ ഇതുമായി ബന്ധപ്പെട്ട ഭാഗം വലതുസംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ഇതോടൊപ്പം ഇതിന് പിന്നാലെ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

1

ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളും സംഭാഷണവും സിനിമയില്‍ ഉണ്ട് എന്നായിരുന്നു തീവ്ര വലത് സംഘടനകള്‍ ഉന്നയിച്ചിരുന്നത്. അതിനാല്‍ സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ഖേദം പ്രകടിപ്പിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഇത് സംബന്ധിച്ച വിവാദങ്ങളോട് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഭാഗമായി വന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

സുരേഷ് കുറുപ്പ് രാഷ്ട്രീയം വിടുന്നു?; ഇന്ദിരാഗാന്ധി സഹതാപതരംഗത്തിലും സിപിഎം ജയമുറപ്പിച്ച നേതാവ്സുരേഷ് കുറുപ്പ് രാഷ്ട്രീയം വിടുന്നു?; ഇന്ദിരാഗാന്ധി സഹതാപതരംഗത്തിലും സിപിഎം ജയമുറപ്പിച്ച നേതാവ്

2

തന്റെ ഏറ്റവും പുതിയ സിനിമയായ റോയിയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. അത് അവരവരുടെ അഭിപ്രായമല്ലേ. സിനിമയെ സിനിമയായി കാണുക. അേ്രത ഉള്ളൂ. അതല്ലാതെ എന്തെല്ലാം പരിപാടികള്‍. ആദ്യത്തെ നാഷണല്‍ അവാര്‍ഡ് വാങ്ങിയ പി ജെ ആന്റണി. നിര്‍മാല്യം എന്ന സിനിമയിലൂടെ ആണ് പി ജെ ആന്റണി സാറിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

3

അതില്‍ അദ്ദേഹം ചെയ്ത വേഷം എന്താണ്. എം ടി സാറാണ് അതിന്റെ തിരക്കഥ ചെയ്തിരിക്കുന്നത്. സിനിമയെ സിനിമയായിട്ട് കാണാന്‍ ശ്രമിക്കുക. അേ്രത ഉള്ളൂ, എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് പറഞ്ഞിരുന്നത്. അതേസമയം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് പിന്നാലെ സുരാജ് വെഞ്ഞാറമൂടിന്റെ ചാനല്‍ പരിപാടിയിലെ ഒരു പഴയ പരാമര്‍ശത്തിന്റെ പേരിലും സുരാജ് വെഞ്ഞാറമൂട് ഹിന്ദുത്വവാദികളുടെ വിമര്‍ശനം നേരിട്ടിരുന്നു.

പിണറായി ശക്തനായ നേതാവ്... ഞാന്‍ കൂടെയുള്ളപ്പോള്‍ ഒരു കുഴപ്പത്തിലും ചാടിയിരുന്നില്ല; ജേക്കബ് തോമസ് പറയുന്നുപിണറായി ശക്തനായ നേതാവ്... ഞാന്‍ കൂടെയുള്ളപ്പോള്‍ ഒരു കുഴപ്പത്തിലും ചാടിയിരുന്നില്ല; ജേക്കബ് തോമസ് പറയുന്നു

4

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂട് നടത്തിയ പരാമര്‍ശമായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. പരിപാടിയുടെ അവതാരകയായ അശ്വതി ശ്രീകാന്തിനോട് കൈയില്‍ ചരട് കെട്ടുന്നത് മോശമാണ് എന്ന് പറഞ്ഞ സുരാജ് വെഞ്ഞാറമൂടിന്റെ പരാമര്‍ശമായിരുന്നു വിവാദത്തിനാധാരം. ഹിന്ദു ഐക്യ വേദിയാണ് ഇതിന് എതിരെ പരാതി നല്‍കിയിരുന്നത്.

5

അശ്വതി ശ്രീകാന്തിന്റെ കയ്യില്‍ കെട്ടിയിരിക്കുന്ന ചരട് കണ്ടതിന് ശേഷം 'നന്നായിട്ട് സാരിയൊക്കെ ഉടുത്ത് അത്യാവശം ഗ്ലാമറൊക്കെ ഉണ്ട്, കയ്യില്‍ അനാവശ്യമായി ചരടുകള്‍, ചില ആലുകളിലൊക്കെ ഉള്ളത് പോലെ, ശരംകുത്തി ആലിന്റെ മുമ്പിലൊക്കെ കാണുന്നത് പോലെയുണ്ട്, വളരെ മോശമല്ലേ ഇതൊക്കെ,' എന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞിരുന്നു. ഇതാണ് ഹിന്ദു ഐക്യ വേദി വിവാദമാക്കിയത്.

6

ശബരിമലയിലെ ശരംകുത്തിയാലിനെയും ഹിന്ദു വിശ്വാസത്തേയും സുരാജ് വെഞ്ഞാറമൂട് മോശമായി വിശേഷിപ്പിച്ചു എന്നാണ് ഹിന്ദു ഐക്യ വേദി ആരോപിച്ചിരുന്നത്. സുരാജിനെതിരെ ഐ പി സി 295 എ പ്രകാരം കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യ വേദി പരാതിയും നല്‍കിയിരുന്നു.

English summary
Actor Suraj Venjaramoodu about the hindutwa criticism on great indian kitchen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X