നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്
കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച് കാറും ബൈക്കുമായി കൂട്ടിയിച്ചു. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച അര്‍ധ രാതിയിലാണ് സംഭവം നടന്നത്. സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
സുരാജ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ സഞ്ചരിച്ച ബൈക്കുമായിട്ടാണ് കൂട്ടിയിച്ചത്. ശരത്തിന്റെ കാലിന് സാരമായ പരിക്കുണ്ട്.അതേസമയം പരിക്കേറ്റ ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. അപകടത്തിന് പിന്നാലെ സുരാജും ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് മടങ്ങുകയായിരുന്നു. പാലാരിവട്ടം പോലീസ് അപകടത്തെ തുടര്‍ന്ന് കേസ് എടുത്തിട്ടുണ്ട്.













Click it and Unblock the Notifications