നടൻ സുരാജ് വെഞ്ഞാറമൂടിന് ആശ്വാസം; തത്ക്കാലം ലൈസൻസ് സസ്പെൻഡ് ചെയ്യില്ല, കാരണം ഇങ്ങനെ
കാക്കനാട്: മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്ന നടൻ സുരാജ് വെഞ്ഞാറമൂടിന് കുറച്ച് ദിവസം കൂടി സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം ആർ ടി ഓഫീസിൽ നിന്നാണ് സുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള സമയം നീട്ടിനൽകിയത്.
സിനിമാ താരമെന്ന നിലയിലെ തിരക്കുകൾ പരിഗണിച്ചാണ് ഇത്. വാഹനാപകടത്തിൽ പോലീസിന്റെ എഫ് ഐ ആർ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിംഗ് ലൈസൻസ് ചെയ്യരുത് എന്ന് ട്രാൻസ് പോർട്ട് കമ്മീഷണറേറ്റ് നിർദ്ദേശം പുറപ്പെടുവിച്ചു.

എഫ് ഐ ആർ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും ആർ ടി ഒ, ജോയ്ന്റ് ആർ ടി ഒ ഓഫീസുസുകൾക്ക് നിർദ്ദേശം ലഭിച്ചു. നടൻ സൂരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന വാർത്തകൾ മാധ്യമങ്ങളിൽ വന്നിതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം എന്നാണ് സൂചന.
മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാത്രി അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിന് കൈമാറി.
ഈ അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം എന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ ടി ഓഫീസിൽ നിന്ന് നോട്ടീസ് നൽകി. സുരാജിന് രജിസ്ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ ടി ഒ യ്ക്ക് മടക്ക തപാലിൽ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാമതും മൂന്നാമതും സുരാജിന് നോട്ടീസ് അയച്ചു. കഴിഞ്ഞ ജൂലായ് 29 ന് രാത്രി തമ്മനം കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്.












Click it and Unblock the Notifications