കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നര്‍ക്കോട്ടിക് ജിഹാദി'ല്‍ സുരേഷ് ഗോപി ഇടപെടുന്നു; പാലാ ബിഷപ്പ് ഹൗസില്‍ ചര്‍ച്ച, ബിജെപി ലക്ഷ്യം?

Google Oneindia Malayalam News

കോട്ടയം: അങ്ങോട്ടുപോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കില്ലെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ നടന്‍ സുരേഷ് ഗോപി എംപി ഇന്ന് രാവിലെ പാലാ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പ് ജോസഫ് കല്ലറങ്ങാടനെ കാണാനാണ് അദ്ദേഹം എത്തിയത്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സുരേഷ് ഗോപി ബിഷപ്പ് ഹൗസിലെത്തിയിരിക്കുന്നത്.

വിഷയത്തില്‍ അനാവശ്യ വിവാദം ഒഴിവാക്കണമെന്നും മത നേതാക്കളും മറ്റും അനുനയത്തിന്റെയും ചര്‍ച്ചയുടെയും വഴി സ്വീകരിക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയരവെയാണ് ബിജെപിയുടെ ഇടപെടല്‍. കേരള രാഷ്ട്രീയത്തില്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി കൂടുതലായി ഇടപെടല്‍ നടത്താന്‍ ബിജെപി ആലോചിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?

1

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുരേഷ് ഗോപി. തൃശൂരില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വാര്‍ത്തയായിരുന്നു. ശക്തന്‍ മാര്‍ക്കറ്റ് നവീകരണത്തിന് ഒരുകോടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം അദ്ദേഹം നിറവേറ്റി. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

2

തെങ്ങിന്‍തൈ നടീല്‍ വ്യാപകമാക്കാനുള്ള ദൗത്യത്തിലും സുരേഷ് ഗോപി മുന്നിലാണ്. വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. എന്നാല്‍ ബുധനാഴ്ച ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് പറഞ്ഞ് സല്യൂട്ട് അടിപ്പിച്ചത് വിവാദമായി. സുരേഷ് ഗോപിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിക്കുകയും ചെയ്തു.

അറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടി; ഡോക്യുമെന്ററി 5 ഭാഷകളില്‍... റിലീസ് പ്രഖ്യാപിച്ചുഅറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടി; ഡോക്യുമെന്ററി 5 ഭാഷകളില്‍... റിലീസ് പ്രഖ്യാപിച്ചു

3

എന്നാല്‍ തന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ടാണ് ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. താന്‍ എസ്‌ഐയോട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടില്ല. വളരെ സൗമ്യമായിട്ടാണ് സംസാരിച്ചത്. മാത്രമല്ല, ഞാന്‍ തിരിച്ചും സല്യൂട്ട് ചെയ്തുവെന്നും രാഷ്ട്രീയ വിരോധമുള്ളവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.

4

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം പാലാ ബിഷപ്പ് ഹൗസിലെത്തിയിരിക്കുന്നത്. തന്നെ വിളിച്ചാല്‍ പോകുമെന്നും അവരുടെ ഭാഗം കേള്‍ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിക്കുമെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. വിളിക്കാതെ പോകില്ലെന്നും അങ്ങോട്ട് ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹം ബിഷപ്പ് ഹൗസിലെത്തിയിരിക്കുന്നത്.

നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്‌നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം

8

ബിഷപ്പിനെ പിന്തുണച്ചാണ് ചര്‍ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി സംസാരിച്ചത്. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല. ഒരു മതത്തെയും പരാമര്‍ശിച്ചിട്ടില്ല. എംപി എന്ന നിലയ്ക്കാണ് ഞാന്‍ ഇവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സല്യൂട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ സംവിധാനം കേരള പോലീസും പിന്തുടരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

5

നാര്‍ക്കോട്ടിക് ജിഹാദ് അനാവശ്യ പരാമര്‍ശമായിരുന്നുവെന്നും ഉത്തരവാദപ്പെട്ടവര്‍ തെളിവില്ലാതെ ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തുന്നത് കേരളത്തിന്റെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് പ്രമുഖ രാഷ്ട്രീയ-മത നേതാക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കേരള കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചു.

6

അതിനിടെ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ശ്രമം ഊര്‍ജിതമാണ്. ബിഷപ്പിനെ അനുകൂലിച്ചും എതിര്‍ത്തും പ്രകടനങ്ങള്‍ നടന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. പ്രസ്താവനയുടെ പേരില്‍ ബിഷപ്പിനെതിരെ കേസെടുക്കില്ലെന്നും വിവാദം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ബിഷപ്പിന് സുരക്ഷ ഒരുക്കാന്‍ തയ്യാറാണ് എന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

7

ബിഷപ്പ് ഉയര്‍ത്തിയ വിഷയം ഗൗരവമുള്ളതാണ് എന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനവും ചര്‍ച്ചയും. സുരേഷ് ഗോപിയെ കേരളത്തില്‍ സജീവമാക്കാനുള്ള ആലോചന ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ക്കുണ്ട് എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.

Recommended Video

cmsvideo
Suresh Gopi MP invites Fathima Thahliya to join BJP

English summary
Actor Suresh Gopi Arrived in Pala Bishop House to Meet Bishop joseph kallarangatt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X