ഇങ്ങനെയാവണം നേതാവ്; 74കാരി ലോട്ടറി അമ്മൂമ്മയുടെ കണ്ണീരൊപ്പി സുരേഷ് ഗോപി, ആധാരം തിരിച്ചെടുത്ത് നല്‍കും
കൊച്ചി: കുടുംബത്തെ നോക്കാനും കടം വീട്ടാനുമായി 74ാം വയസിലും ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരായിരുന്നു ഈ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മകന്റെ മരണത്തെ തുടര്‍ന്ന്, കൊച്ചുമക്കളെ സംരക്ഷിക്കാന്‍ 74ാം വയസ്സില്‍ ലോട്ടറി വില്‍ക്കുന്ന അമ്മൂമ്മ എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ഈ വീഡിയോ കണ്ട് സഹായഹസ്തം നീട്ടിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. പ്രശ്നത്തില്‍ ഇടപെട്ട സുരേഷ് ഗോപി 74കാരിയുടെ ആധാരം ബാങ്കില്‍ നിന്ന് എടുത്തുകൊടുക്കാമെന്ന് ഉറപ്പ് നല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ അറിയിച്ചു.

മറ്റൊരു വീഡിയോയുടെ കമന്റിലാണ് സുശാന്ത് നിലമ്പൂര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ലോട്ടറി വില്‍ക്കുന്ന അമ്മൂമ്മയുടെ വീഡിയോ കണ്ട ബഹു സുരേഷ്ഗോപി അമ്മൂമ്മയുടെ വീടിന്റെ ആധാരം ബാങ്കില്‍ നിന്നും എടുത്ത് കൊടുക്കാമെന്നു അമ്മയെ വിളിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. നന്ദി സുരേഷേട്ടാ- സുശാന്ത് നിലമ്പൂര്‍ കമന്റായി കുറിച്ചു.

എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരിയുടെ വീഡിയോയാണ് സുശാന്ത് നിലമ്പൂര്‍ പങ്കുവച്ചത്. വിധവയായ മരുമക്കളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്തുന്നതിന് വേണ്ടിയാണ് താന്‍ ലോട്ടറി വില്‍ക്കുന്നതെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മൂത്തമകന് ഹൃദ്രോഗിയാണ്. ഇളയ മകന് മരിച്ചത് ഹൃദ്രോഗത്തിലാണ്. ലോട്ടറി വില്‍പ്പനയ്ക്കിടെ ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിയെടുത്തു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റെടുത്ത് പണം തരാതെ കൊണ്ടുപോയ്, അത് വേദനിപ്പിച്ചെന്നും അവര്‍ പറയുന്നു. നാല് സെന്റും വീടുമുണ്ട്. പ്രളയം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കിട്ടി. കൂടെ സ്വര്‍ണവും വിറ്റ് വീട് പണിഞ്ഞു. അതില്‍ കിടക്കും മുമ്പെ മകന് മരിച്ചു. ആ സങ്കടം വലുതാണെന്ന് അവര്‍ പറയുന്നു.

വീട് പണി കഴിഞ്ഞതോടെ വലിയ കടമുണ്ടാക്കി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65000 രൂപ വേണം. അത് തിരിച്ചെടുക്കണമെന്നാണ് പുഷ്പയുടെ ആഗ്രഹം. ഇതോടെ സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കണ്ടാണ് സുരേഷ് ഗോപി സഹായ ഹസ്തം നീട്ടിയത്.

അതേസമയം, സഹായ ഹസ്തം നീട്ടിയ സുരേഷ് ഗോപിയെയും അതിന് കാരണമായ സുശാന്ത് നിലമ്പൂരിനെയും അഭിനന്ദിച്ച് നിരവധി പേര് കമന്റുകള്‍ രേഖപ്പെടുത്തി. ചില കമന്റുകള്‍ ഇങ്ങനെയാണ്, 'സുരേഷ് സര് ഒരുപാട് ഇഷ്ട്ടം എന്തു നല്ല മനസ്സാണ് സര്. ആ ലോട്ടറി വിറ്റ അമ്മയേ സഹായിക്കാന്‍ കാണിച്ച നല്ല മനസ്സിന് പാവങ്ങളുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്ന സര് ന് ഒരു ബിഗ്. ബിഗ് സല്യൂട്ട് സര്‍നും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ ആരോഗ്യത്തോടുള്ള ആയുസ് ദൈവം നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു- ഒരാള്‍ കമന്റായി കുറിച്ചു

സുശാന്ത് ഭായ് നന്മയുടെ നിറകുടം. നാട് മുഴുവന്‍ കൊണ്ട് നടക്കുന്ന അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്. സത്യം പറഞ്ഞാല്‍ കരഞ്ഞു പോയി ആ അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമ്മ കടംവീടി സന്തോഷം കൊണ്ട് ജീവിക്കട്ടെ. താങ്കളുംനന്മയുടെ നല്ല മനസുമായി ഇനിയും ഒരു പാട് അമ്മമാര്‍ക്ക് തുണ ആവട്ടെ. രണ്ടാള്‍ക്കും വേണ്ടി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം- മറ്റൊരാള്‍ കമന്റായി കുറിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications