Get Updates
Get notified of breaking news, exclusive insights, and must-see stories!

365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപിക്ക് തൃശൂരെടുക്കാനാവില്ല; പരിഹസിച്ച് ഗോവിന്ദന്‍

സാമൂഹിക പ്രവര്‍ത്തനത്തെ രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി ജെ പിയുടെ നീക്കം കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മനസിലാകും. അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

mv gvovindan

തൃശൂര്‍: മുന്‍ രാജ്യസഭാ എം പിയും നടനും ബി ജെ പി സഹയാത്രികനുമായ സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുരേഷ് ഗോപിയെ കേന്ദ്രീകരിച്ച് ബി ജെ പി തൃശൂരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ആണ് എം വി ഗോവിന്ദന്റെ പ്രതികരണം.

ചാരിറ്റി പ്രവര്‍ത്തനത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കണക്കാക്കേണ്ടതില്ല എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനവുമായി സുരേഷ് ഗോപി സജീവമായി നില്‍ക്കുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

സാമൂഹിക പ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനമാണ് എന്നും അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണക്കാക്കാന്‍ ആകില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ് എന്നും അങ്ങനെ ശ്രമിക്കുമ്പോള്‍ അതിനെ പിന്നെ ചാരിറ്റി എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല എന്നും അത് രാഷ്ട്രീയമാണ് എന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

cpm

തൃശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും ബി ജെി പിക്ക് വേണ്ടി സുരേഷ് ഗോപിക്ക് ജയിക്കാനാകില്ല എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ ബി ജെ പിയുടെ വോട്ട് ശതമാനം ഗണ്യമായി കുറയുകയാണ് എന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക പ്രവര്‍ത്തനത്തെ രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി ജെ പിയുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് കതിരിച്ചറിയാന്‍ സാധിക്കുന്നതേ ഉള്ളൂ. വോട്ടര്‍മാര്‍ തന്നെ അതിനെ കൈകാര്യം ചെയ്യുമെന്നും മുന്‍പും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത് എന്നും അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്കാണോ ജയിക്കാനാകുക അവരെ വിജയിപ്പിക്കാന്‍ സി പി എം ശ്രമിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് തൃശൂര്‍ പിടിക്കാനുള്ള തന്ത്രം ബി ജെ പി മെനയുന്നത്. രാജ്യസഭാ എം പി എന്ന നിലയില്‍ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനം മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മികച്ച പ്രകടനം നടത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+