Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി മനുഷ്യന് മാതൃക! നടൻ സിനിമയിൽ മാത്രമല്ല, ജീവിതത്തലും മാസ്സാണ്; കൃഷ്ണന് പുതുജീവൻ

മലപ്പുറം : ജപ്തി ഭീഷണി നേരിട്ട സാധുവായ കർഷകനെ തേടി ഒടുവിൽ എത്തിയത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ്. അപ്രതീക്ഷിതമായി എത്തിയ സഹായത്തിൽ കർഷകന് തുണയായത് നടന്റെ മൂന്നര ലക്ഷം രൂപ. മലപ്പുറം കവളപ്പാറക്കടുത്ത പാതാറിലെ കൃഷ്ണനാണ് ജപ്തി ഭീഷണി നേരിട്ടത്.

മൂന്നു വർഷം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ കൃഷ്ണൻ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയെടുത്ത സർവ്വതും നഷ്ടമായിരുന്നു. സുരേഷ് ഗോപിയുടെ കൈത്താങ്ങിൽ കൃഷ്ണന്റെ വീട് ഉൾപ്പെടുന്ന 25 സെൻറ് ഭൂമിയുടെ ജപ്തി ഭീഷണിയാണ് ഒഴിവായി കിട്ടിയത്.

maam

ഇക്കഴിഞ്ഞ ദിവസം നടന്റെ സഹകരണത്തോടെ മൂന്നര ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാൻ സാധിച്ചു. കൃഷ്ണന്റെ നിസ്സഹായവസ്ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടൻ ദൈവദൂതനായി മാറിയത്.

മൂന്ന് വർഷങ്ങൾക്ക് മുൻപുണ്ടായ ഉരുൾപൊട്ടലിൽ ആണ് 79 കാരനായ സാധാരനായ കർഷകൻ കൃഷ്ണനും കുടുംബവും വഴിമുട്ടിയത്. അന്നേ വരെ സമ്പാദിച്ചതെല്ലാം ഉരുളെടുത്തു. തല ചായ്ക്കാനുളള വീടിനു നേരെ ജപ്തി. അവ തിരിച്ചടയ്ക്കാൻ കയ്യിൽ പണവുമില്ല. ഒരു മാർഗവും ഇല്ലാതെ വന്നപ്പോഴാണ് മാധ്യമ വാർത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ എത്തിയത്.

തുടർന്ന് നിലമ്പൂർ ഹൗസിംഗ് സഹകരണ സൊസൈറ്റിയിൽ ജപ്തി ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചു. ഇതിനുവേണ്ടി നടന്റെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നര ലക്ഷം രൂപ നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിക്ക് നൽകി.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

79 കാരനായ ഈ കർഷകനും കുടുംബത്തിനും നേരെ ഉണ്ടായ വെല്ലുവിളികൾക്ക് ഇതൊരു വലിയ ആശ്വാസമാണ്. ഇപ്പോൾ ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിലും ഒപ്പം നന്മയുള്ള മനസ്സിന് നന്ദി പറയുകയും ആണ് കൃഷ്ണനും കുടുംബവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+