അര്‍ജന്റീനയോട് ജര്‍മനി പകരംവീട്ടും: സുരേഷ് ഗോപി
ഉറക്കമിളച്ചിരുന്ന് കളികണ്ടിട്ട്, കേള്‍ക്കേണ്ടി വന്നത് പ്രിയപ്പെട്ട ടീം ഫൈനല്‍ കാണാതെ മടങ്ങി എന്നാണ്. സുരേഷ് ഗോപിയ്ക്കും മകന്‍ മാധവനും നിരാശ ഏറെയുണ്ടെങ്കിലും ഫൈനലില്‍ തങ്ങളുടെ ശത്രുവിനോട് ജര്‍മനി പകരം വീട്ടുമെന്ന വിശ്വാസമുണ്ട്.
ഡച്ചു ടീമിന്റെ വിജയം ആഘോഷിക്കാനായി കളികാണാനിരുന്ന അച്ഛനും മകനും അവസാനം വരെ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ വിജയം അര്‍ജന്റീന കൊണ്ടു പോയപ്പോള്‍ സുരേഷ് ഗോപി പറഞ്ഞു, സാരമില്ല അര്‍ജന്റീനയോട് ഫൈനലില്‍ ജര്‍മനി പകരം വീട്ടും.

ഡച്ച് ടീമിന് പിഴവുകള്‍ സംഭവിച്ചപ്പോളും സുരേഷ് ഗോപിയും മകനും പ്രതീക്ഷ കൈവിട്ടില്ല. അര്‍ജന്റീനയുടെ ഗോള്‍ വല കീഴടക്കാനുള്ള ഡച്ച് നായകന്‍ റോബന്റെ തന്ത്രങ്ങള്‍ പാളിയപ്പോള്‍ സുരേഷ് ഗോപിയുടെ ആത്മവിശ്വാസം തെല്ലൊന്നു ചോര്‍ന്നു.
ഓറഞ്ച് പട തിരിച്ചുവരുമെന്ന് മാധവ് പ്രതീക്ഷയര്‍പ്പിച്ചു. ഇനി പ്രതീക്ഷ ഫൈനലിലാണ്. അവിടെ തങ്ങളുടെ ശത്രുവിനെ തോല്‍പിക്കാന്‍ ജര്‍മനിയ്ക്ക് കഴിമെന്നാണ് പ്രതീക്ഷ. ജര്‍മനിയെ ജയിക്കാന്‍ നെതര്‍ലാന്റ് വേണമെന്നാണ് മാധവ് പറയുന്നത്.












Click it and Unblock the Notifications