'നിങ്ങള്‍ വീണ്ടും അതിശയിപ്പിക്കുകയാണല്ലോ': ആ വാക്ക് തെറ്റിക്കാതെ സുരേഷ് ഗോപി, കയ്യടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: വീണ്ടും വാക്ക് പാലിച്ച് നടന്‍ സുരേഷ് ഗോപി. തന്റെ പുതിയ സിനിമകളുടെ അഡ്വാന്‍സ് തുക കിട്ടുമ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഒണക്കാലത്ത് നടന്ന ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് തുക ലഭിച്ചപ്പോള്‍ സംഘടനയ്ക്കുള്ള രണ്ട് ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് താരം.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ നാദിര്‍ഷയുടെ കൈകളിലാണ് സുരേഷ് ഗോപി രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന എസ് ജി 255 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി നാദിര്‍ഷയ്ക്ക് കൈമാറിയത്.

ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം ഏപ്രിലിലും സുരേഷ് ഗോപി രണ്ട് ലക്ഷം വീതം കൈമാറിയിരുന്നു. ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നാണ് അവസാനമായി പണം കൈമാറിയത്.

മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് നല്‍കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. അതേസമയം, സുരേഷ് ഗോപിയുടെ ഈ തീരുമാനത്തെ രണ്ട് കയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.

സുരേഷ് ഗോപിയുടെ നല്ല മനസിനെ അഭിനനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. മിമിക്രിയിലൂടെ വളര്‍ന്ന നടന്‍മാര്‍ പോലും ഇത്രയും സ്‌നേഹവും കരുതലും മിമിക്രി കലാ സമൂഹത്തോട് കാണിച്ചു കാണില്ല. സുരേഷ് ഗോപി നാട്യങ്ങളില്ലാത്ത കാരുണ്യ വിസ്മയമാണെന്ന് ഒരാള്‍ കമന്റായി കുറിച്ചു.

നമിക്കുന്നു ശ്രീ സുരേഷ് ഗോപിയെ...സഹജീവികളോടുള്ള ആ സ്‌നേഹവായ്പ്പിന് മുന്‍പില്‍...സഹജസ്‌നേഹത്തിന്റെ ഹൃദയവിശാലതക്ക് മുന്‍പില്‍, പൊന്നോ .... നിങ്ങള്‍ വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണല്ലോ...... നമിച്ചു പോയി .വലിയ വലിയ വിജയങ്ങള്‍ ഉണ്ടാകട്ടെ., നിങ്ങളെ പോലെ നിങ്ങള്‍ മാത്രം സുരേഷേട്ടാ! ഒരേ നാട്ടുകാരന്‍ ആയതില്‍ അഭിമാനം- എന്നിങ്ങനെയാണ് മറ്റുള്ളവര്‍ പങ്കുവച്ച കമന്റുകള്‍.












Click it and Unblock the Notifications