സാറക്ക് ഇനി വിസ പുതുക്കി വരാം; സാമ്പത്തിക തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിതക്ക് സുരേഷ് ഗോപിയുടെ കൈത്താങ്ങ്
കൊച്ചി: സാമ്പത്തിക തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിതക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ബ്രിട്ടീഷ് വനിതയായ സാറാ പെനെലോപ് കോക്കിന്റെ ബുദ്ധിമുട്ട് വാര്‍ത്തകളിലൂടെ അറിഞ്ഞ വിദേശത്തുള്ള സുരേഷ് ഗോപി ഉടന്‍ തന്നെ ഇടപെട്ട് സാമ്പത്തിക സഹായം ഏര്‍പ്പാടാക്കുകയായിരുന്നു. വിസ പുതുക്കാന്‍ ക്വാലാലംപൂരില്‍ പോയിവരാനുള്ള വിമാന ടിക്കറ്റും വിസ പരിധി ലംഘിച്ചതിനുള്ള പിഴത്തുകയുമാണ് സുരേഷ് ഗോപി നല്‍കിയത്.
രണ്ട് ദിവസത്തെ നിത്യചെലവിനുള്ള തുകയും സുരേഷ് ഗോപിയുടെ നിര്‍ദേശ പ്രകാരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തി കൈമാറി. വാര്‍ത്ത കണ്ട് സുരേഷേട്ടന്‍ വിൡച്ച് കാര്യം പറഞ്ഞെന്നും അവരുടെ ടിക്കറ്റും ഫൈനും രണ്ട് ദിവസത്തെ ചിലവിനുള്ള പൈസയുമാണ് സന്തോഷത്തോടെ കൊടുത്തത് എന്നും ഇരുവരും പറഞ്ഞു.

കൊച്ചിയോടും മൃഗങ്ങളോടും വലിയ സ്‌നേഹമണ് സാറാ പെനെലോപ് കോക്ക് എന്ന് 75 കാരിക്ക്. സാറാ പെനെലോപ് കോക്കിന്റെ ലണ്ടനിലെ വീടു് വിറ്റ് കിട്ടിയ ഏഴരകോടി രൂപ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദ് തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇനി ഇ ഡിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സാറാ പെനെലോപ് കോക്ക്.
അതിനിടെയാണ് വിസ കാലാവധി തീര്‍ന്നത്. വിസയുടെ പരിധി അവസാനിച്ചതിനാല്‍ ഇനി രാജ്യത്തിന് പുറത്ത് പോയതിന് ശേഷം മാത്രമെ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. മാത്രമല്ല അധികമായി ഇവിടെ തങ്ങിയതിനുള്ള പിഴ അടക്കുകയും വേണം. ഇത് സംബന്ധിച്ച് മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തില്‍ സുരേഷ് ഗോപി ഇടപെടുന്നതും 60000 രൂപ കൈമാറുന്നതും.












Click it and Unblock the Notifications