കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ മുറുകിയിരിക്കെ വ്യത്യസ്തമായ ഒരു കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയും പാലാ എംഎല്‍എ മാണി സി കാപ്പനും തമ്മിലാണ് ചര്‍ച്ച നടന്നത്. സിനിമാ ചിത്രീകരണത്തിന് പോകവെയാണ് സുരേഷ് ഗോപി ചര്‍ച്ച നടത്തിയത്. ഇതോടെ രാഷ്ട്രീയ അഭ്യൂഹങ്ങളും പരക്കാന്‍ തുടങ്ങി. കേരളത്തില്‍ വേരോട്ടം ശക്തമാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. അടുത്തിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയവര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയത് വിവാദമായിരുന്നു....

പാലക്കാട് യാത്ര

പാലക്കാട് യാത്ര

കാവല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് പാലക്കാട്ടേക്ക് പോകുകയായിരുന്നു സുരേഷ് ഗോപി എംപി. അതിനിടെയാണ് പാലായില്‍ വച്ച് മാണി സി കാപ്പനെ കണ്ടത്. എല്‍ഡിഎഫിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ മാണി സി കാപ്പന്‍ സംശയത്തോടെ നോക്കവെയാണ് കൂടിക്കാഴ്ച.

ചിത്രീകരണം തുടങ്ങി

ചിത്രീകരണം തുടങ്ങി

കൊറോണ കാരണം ചിത്രീകരണം മുടങ്ങിയ ആക്ഷന്‍ സിനിമയാണ് കാവല്‍. ഇതിന്റെ ഷൂട്ടിങ് ഇപ്പോള്‍ പാലക്കാട്ട് ആരംഭിച്ചിരിക്കുകയാണ്. 10 ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുള്ളത്. പാലക്കാടും വണ്ടിപെരിയാറുമാണ് ഇനി ചിത്രീകരണം നടക്കാനുള്ളത്. ഇതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് സുരേഷ് ഗോപിയുടെ പാലായിലെ ചര്‍ച്ച.

കേരളത്തിലും തമിഴ്‌നാട്ടിലും

കേരളത്തിലും തമിഴ്‌നാട്ടിലും

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മെയ് മാസത്തിലാണ്. രണ്ടിടത്തും ബിജെപി പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖുശ്ബുവിന്റെ മാറ്റത്തിന് പിന്നില്‍

ഖുശ്ബുവിന്റെ മാറ്റത്തിന് പിന്നില്‍

അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിന്റെ കളം മാറ്റത്തിന് പിന്നില്‍ സുരേഷ് ഗോപിയാണ് എന്ന് അഭ്യൂഹമുണ്ടായിരുന്നു. ഖുശ്ബുവുമായി ഏറെ അടുപ്പം നിലനിര്‍ത്തുന്ന താരം കൂടിയാണ് സുരേഷ് ഗോപി. ഖുശ്ബുവിന്റെ വരവ് തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് ബിജെപി കരുതുന്നത്. അതേസമയം, സീറ്റ് മോഹിച്ചാണ് ഖുശ്ബു കളം മാറിയത് എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Recommended Video

cmsvideo
തട്ടിപ്പ് കേസിൽ കുമ്മനത്തെ കുടുക്കിയത് സംഘിക്കുട്ടന്മാർ തന്നെ | Oneindia Malayalam
കേരളത്തില്‍ വിലപ്പോകില്ല

കേരളത്തില്‍ വിലപ്പോകില്ല

പതിവ് പ്രചാരണമോ വിഷയങ്ങളോ കേരളത്തില്‍ വിലപ്പോകില്ലെന്നാണ് ബിജെപി നേതൃത്വത്തിന് ടോം വടക്കന്‍ നല്‍കിയ റിപ്പോര്‍ട്ട്. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ വേണ്ട പദ്ധതി അദ്ദേഹം തയ്യാറാക്കി കൈമാറിയിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് ടോം വടക്കന്‍.

ബിജെപി കണക്കിലെടുത്തു

ബിജെപി കണക്കിലെടുത്തു

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വേറെയാണ് എന്ന് ടോം വടക്കന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പൂര്‍ണമായി തഴഞ്ഞ് ഒരു പാര്‍ട്ടിക്കും കേരളത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ല എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം കണക്കിലെടുത്താണ് ബിജെപി എപി അബ്ദുള്ളകുട്ടിക്കും ടോം വടക്കനും ദേശീയ നേതൃത്വത്തില്‍ ഇടം നല്‍കിയത്.

സിനിമാ ബന്ധമുള്ളവര്‍

സിനിമാ ബന്ധമുള്ളവര്‍

മുസ്ലിം, ക്രൈസ്തവ നേതാക്കളെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് തന്ത്രം. ഇതിന്റെ ഭാഗമായി വിവിധ പാര്‍ട്ടികളില്‍ ഉടക്കി നില്‍ക്കുന്ന നേതാക്കളെ പ്രത്യേകം കാണാന്‍ ബിജെപി തീരുമാനിച്ചിരുന്നു. മാണി സി കാപ്പനെ സുരേഷ് ഗോപി കണ്ടത് ഇതിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. ഇരുവരും സിനിമാ ബന്ധമുള്ളതു കൊണ്ട് രാഷ്ട്രീയ കാര്യമാണോ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ എന്ന് പറയാനുമാകില്ല.

പവാറിന്റെ പിന്തുണ

പവാറിന്റെ പിന്തുണ

എല്‍ഡിഎഫില്‍ അടുത്തിടെ വിമത സ്വരം ഉയര്‍ത്തിയ നേതാവാണ് കാപ്പന്‍. തന്റെ പാലാ മണ്ഡലം വിട്ടുകൊടുക്കില്ലെന്നാണ് കാപ്പന്‍ എല്‍ഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുള്ളത്. എന്‍സിപിയുടെ ദേശീയ നേതാവ് ശരദ് പവാറിനെയും കാപ്പന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലപാടിനാണ് പവാറിന്റെ പിന്തുണ എന്നറിയുന്നു.

 അപ്പോള്‍ പറയാം

അപ്പോള്‍ പറയാം

കഴിഞ്ഞാഴ്ച കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗം നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തിരുന്നു. പാലാ മണ്ഡല വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചയായിട്ടില്ല. അതുകൊണ്ടുതന്നെ വിഷയം ഉന്നയിക്കേണ്ടതില്ല. സീറ്റ് വിഭജന ചര്‍ച്ച വരുമ്പോള്‍ വിഷയം ശക്തമായി ആവശ്യപ്പെടാമെന്നും നേതാക്കള്‍ ധാരണയിലെത്തി. അതേസമയം, എകെ ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ തന്നെ നില്‍ക്കുമെന്ന സൂചനയും നല്‍കിയിരുന്നു.

രംഗം വഷളാക്കേണ്ട

രംഗം വഷളാക്കേണ്ട

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തിയതോടെ പാലാ സീറ്റില്‍ അവര്‍ അവകാശ വാദം ഉന്നയിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം ജോസ് സൂചിപ്പിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാലാ സീറ്റ് ചര്‍ച്ച ചെയ്ത് രംഗം വഷളാക്കേണ്ട എന്നാണ് സിപിഎം നിര്‍ദേശം.

മാണി സി കാപ്പന്റെ നിലപാട്

മാണി സി കാപ്പന്റെ നിലപാട്

പാലാ സീറ്റ് വിട്ടുകൊടുത്ത് ഒരു ചര്‍ച്ചയ്ക്കും എന്‍സിപി ഇല്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വം തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലാ സീറ്റ് ജോസിന് കൈമാറിയാല്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് മാറുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

സമയമാകട്ടെ...

സമയമാകട്ടെ...

നിലവില്‍ വിവാദം ആവശ്യമില്ല എന്നാണ് സിപിഎം മാണി സി കാപ്പനുള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. സീറ്റ് ചര്‍ച്ച സമയമാകുമ്പോള്‍ നടത്താമെന്ന് മാണി സി കാപ്പന്‍ പറയുന്നു. ജോസ് കെ മാണിയും പാലാ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നില്ല. എന്നാല്‍ എല്‍ഡിഎഫില്‍ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യതയുള്ള മണ്ഡലമാണ് പാലാ.

സിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെസിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെ

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങിയുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

English summary
Actor Suresh Gopi meets Mani C Kappan at Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X