ആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചനവുമായി നടന് സുരേഷ് ഗോപി. പുതിയ സിനിമയായ 'മേ ഹൂം മൂസ'യുടെ വിജയാഘോഷത്തോട് അനുബന്ധിച്ച് ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു സുരേഷ് ഗോപി അനുശോചനം അറിയിച്ചത്.
എന്നാല്‍ കോടിയേരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം മാറ്റി വെക്കുകയാണ് എന്ന് പറഞ്ഞ സുരേഷ് ഗോപി കോടിയേരിയെ അനുസ്മരിച്ച ശേഷം ലൈവ് അവസാനിപ്പിക്കുകയായിരുന്നു. ആഘോഷത്തില്‍ പങ്ക് ചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. 25 വര്‍ഷമായി കോടിയേരിയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
ഇന്ന് കാലത്ത് പത്തര മണിക്കുള്ള ലൈവിനെ സംബന്ധിച്ച് ഒരു നോട്ടിഫിക്കേഷന്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് ഞാന്‍ അതേ സമയത്ത് ഉത്തരവാദിത്ത പൂര്‍ണമായ ഒരു സാന്നിധ്യം ഇവിടെ അറിയിക്കുന്നത്. മൂസയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ ഒരു അംഗീകാരം, ഒരു പക്ഷെ അതിന്റെ റിലീസുമായി ബന്ധപ്പെട്ട് അതിന്ന് പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന് കിട്ടുന്ന അഭിനന്ദന പ്രവാഹത്തിന് നന്ദി പറഞ്ഞു തുടങ്ങേണ്ട ദിവസങ്ങളാണ് ഇനി അങ്ങോട്ട് എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ലൈവ് തീരുമാനിച്ചത്.

പക്ഷെ ഇത് നിശ്ചയിച്ചുറപ്പിച്ച് വിളംബരം ചെയ്യുന്നതിനൊപ്പം തന്നെ എത്തിയത് ഒന്ന് നമ്മളെ വേദനിപ്പിക്കുന്ന ഒരു ദേഹവിയോഗമാണ്. ഈ ലോകത്തും പ്രത്യേകിച്ചും മലയാളികള്‍ക്കിടയിലും. രാഷ്ട്രീയ ചിന്തകളും ജല്പനങ്ങളും എല്ലാം മാറ്റിനിര്‍ത്തി കൊണ്ടുതന്നെ, എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അതിനുള്ള അവകാശമുണ്ട്.

നിര്‍വഹണത്തിന്റെ കാര്യത്തിലും അവരവരുടെ രാഷ്ട്രീയത്തിന്റെ തത്വത്തിലധിഷ്ഠിതമായ നടപടികളും അതുപോലെയുള്ള വര്‍ത്തമാനങ്ങളും ഒക്കെ ഉണ്ടാകും. പക്ഷെ കേരളത്തില്‍ പൊലീസ് സംവിധാനത്തില്‍ കേരളത്തിലെ അടിത്തട്ട് പൊലീസം സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു പൂര്‍വ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എം എല്‍ എ ആയി നിയമസഭയില്‍ എത്തിയ ഒരു ജനപ്രതിനിധി എന്ന നിലക്കും ആ പാര്‍ട്ടിക്ക് ഗുണപരമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു പാര്‍ട്ടി പ്രവര്ത്തകന്, സംസ്ഥാന സെക്രട്ടറി എന്നൊക്കെയുള്ള നിലക്കും ഉറപ്പായിട്ടും വലിയ ഒരു മനുഷ്യന് എന്ന നിലക്ക് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പശ്ചാത്തലമെല്ലാം കണക്കിലെടുക്കുമ്പോള്‍.

പിന്നെ വളരെ വ്യക്തിപരമായി കഴിഞ്ഞ ഒരു 25 വര്‍ഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മനസിലാക്കിയിട്ടുള്ള ഒരു സരസനായ സൗമ്യനായ മനുഷ്യന് എന്ന നിലക്കും ഒരു ജേഷ്ഠ സഹോദരന് എന്ന നിലക്കും എന്റെ സുഹൃത്തുക്കള്‍ കൂടിയായ അദ്ദേഹത്തിന്റെ മക്കള്‍, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തില്‍ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന ഒരു തലത്തില്‍ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു.

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മുമ്പില്‍ കണ്ണീരഞ്ജലി ചെലുത്തിക്കൊണ്ട് ഈ ലൈവ് അവസാനിപ്പിക്കുകയാണ്. കാരണം എനിക്ക് പറ്റുമായിരിക്കും, പക്ഷെ പറ്റില്ല എന്ന് പറയുമ്പോള്‍ എനിക്ക് ഒരു ചെറിയ വേദനയുണ്ട്. ഞാന്‍ ഒരു പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ പോയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു.

പക്ഷെ ബിനോയ് അന്ന് പറഞ്ഞത് ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല. എന്തെങ്കിലും ഒരു ഇന്ഫെക്ഷന് കിട്ടിയാല്‍ സ്ഥിതി വഷളാകും. ഒന്നു കാണണം എന്ന ആ ആഗ്രഹം നടന്നില്ല. അതും ഇപ്പോള്‍ ചെറിയ ഒരു വേദനയായിട്ടുണ്ട്. അത് എല്ലാം കൂടി ഉള്‍ക്കൊണ്ട് കൊണ്ടിരിക്കുന്ന ഒരു നിമിഷത്തില്‍ ആഘോഷത്തിമിര്‍പ്പില്‍ പങ്കുചേരാനുള്ള മാനസികമായ അവസ്ഥയില്ലാത്തത് കൊണ്ട് ഞാന്‍ തല്ക്കാലം നിര്‍ത്തുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഇഷ്ടക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പേരക്കിടാങ്ങള്‍ അടക്കമുള്ളവര്‍ക്ക് എത്രമാത്രം ഇഷ്ടമായിരുന്നു, സ്നേഹമായിരുന്നു എന്ന് നമ്മള് പല കാഴ്ചകളിലും കണ്ടതാണ്. അവര്‍ക്കെല്ലാം ഒപ്പം നിന്ന് അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് പ്രാര്‍ത്ഥിച്ച് കൊണ്ട് ലൈവ് ഇവിടെ അവസാനിപ്പിക്കുകയാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications