'ചങ്ക് വെട്ടി പൊളിച്ച് കാണിക്കാം,ചെമ്പരത്തിയാക്കരുത്;രാഷ്ട്രീയം ഉപേക്ഷിക്കുമെന്നത് വ്യാമോഹം';സുരേഷ് ഗോപി
താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നത് അതിമോഹമല്ല, വ്യാമോഹമാണെന്നും സുരേഷ് ഗോപി

കൊച്ചി: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ സജീവമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം തൃശ്ശൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്. ഇത്തവണ ബി ജെ പിക്ക് വലിയ സാധ്യത ഉണ്ടെന്ന് കൽപ്പിക്കപ്പെടുന്ന തിരുവനന്തപുരത്ത് നിന്ന് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള സാധ്യത ഏറെയാണെന്ന വിലയിരുത്തലുകളും ഉണ്ട്.
അതിനിടെ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളോട് പ്രതികരിക്കുകയാണ് അദ്ദേഹം. ന്യൂസ് 18 ചാനലിന്റെ അവാർഡ് പരിപാടിയിൽ പങ്കെടുക്കവെ കാണികളുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ പ്രതികരണം. വായിക്കാം

അക്കാര്യം തീരുമാനിക്കേണ്ടത് നേതാക്കൾ
'ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് എന്റെ രാഷ്ട്രീയ പാർട്ടി നേതാക്കളാണ്. അങ്ങനെയൊരു അച്ചടക്കം എന്റെ രാഷ്ട്രീയ പാർട്ടിക്കുണ്ട്. എന്റെ നേതാക്കൾ രണ്ടോ മൂന്നോ നാലോ പേരോ ഉള്ളൂ. അവരാണ് അക്കാര്യം തീരുമാനിക്കുക. ഞാൻ രാഷ്ട്രീയത്തിൽ വരാൻ തീരുമാനിക്കാൻ കാരണക്കാരും അവരാണ്. ഞാൻ രാഷ്ട്രീയത്തിൽ വന്ന് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആയിട്ടുണ്ടെങ്കിൽ അതും അവരുടെ നിശ്ചയമായിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിത്വം എന്നത് എന്റെ നിശ്ചയമല്ല. അക്കാര്യം അവരാണ് തീരുമാനിക്കുക.

ചവിട്ടി ഒട്ടിച്ചത് കേരളത്തിലെ രാഷ്ട്രീയം
ഒരു എംപി എന്ന നിലയിൽ പ്രവർത്തിക്കാൻ എനിക്കേ പല പരിമിതികളും ഉണ്ടായിരുന്നു. എന്നെ ഏറ്റവും അധികം പുറം തള്ളുകയും ചവിട്ടി ഒട്ടിക്കുകയും ചെയ്ത രാഷ്ട്രീയമാണ് കേരളത്തിലേത്. താൻ ചാരിറ്റി രാഷ്ട്രീയമാക്കണമെങ്കിൽ ഞാൻ തൃശ്ശൂരോ തിരുവനന്തപുരമോ മാത്രം കേന്ദ്രീകരിച്ച് നൽകിയാൽ പോരെ. ഏറ്റവും കൂടുതൽ കൊടുത്തത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഞാൻ എവിടെയൊക്കെ പോയി ഇലക്ഷന് നിൽക്കും.

പൈശാചികമായ പിന്തുണ ലഭിക്കുന്നത്
ഇത് എന്താണ് ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വ്യാഖ്യാനത്തിന് എന്തിനാണ് ഇങ്ങനെ പൈശാചികമായ പിന്തുണ ലഭിക്കുന്നത്. ഞാൻ എന്തുവേണം? അവരൊക്കെ ചിലപ്പോൾ ആഗ്രഹിക്കുന്ന മറുപടി ഞാൻ രാഷ്ട്രീയം അവസാനിപ്പിച്ചു, രാഷ്ട്രീയത്തിൽ ഇല്ലെന്നതായിരിക്കും, ആ മോഹം അതിമോഹമല്ല, വ്യാമോഹമാണ്.

അപ്പോൾ അത് ചെമ്പരത്തിയാണെന്ന് പറയരുത്
വോട്ട് എന്ന് പറയുന്നത് മുതൽ കപ്പം വാങ്ങുന്ന രാഷ്ട്രീയത്തിന് സേവനം ഹൃദയത്തിൽ ഉണ്ടാകില്ല. വോട്ട് പോലും കപ്പമായിട്ടാണ് വാങ്ങുന്നത്. എന്നിട്ട് സേവനത്തിനിറങ്ങി പിന്നെ കപ്പ കൂമ്പാരമാണ് വാങ്ങുന്നത്. അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ സേവനം ഉണ്ടാകില്ല. ഇനി വെട്ടി പൊളിച്ച് കാണിക്കണമെന്ന് പറഞ്ഞാലും ഞാൻ കാണിക്കാം അപ്പോൾ അത് ചെമ്പരത്തിയാണെന്ന് പറയരുത്',സുരേഷ് ഗോപി പറഞ്ഞു.

കണ്ണൂരിൽ മത്സരിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന്
ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കാനുള്ള താത്പര്യം സുരേഷ് ഗോപി കഴിഞ്ഞ ദിവസം ബി ജെ പി വേദിയിൽ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ തന്റെ നേതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞത്. കണ്ണൂരിൽ മത്സരിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു. എംപിയായ ടിഎന്‍ പ്രതാപന് 4,15,089 വോട്ടുകളായിരുന്നു അന്ന് ലഭിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications