ടിപി കേസ്: പൊലീസുകാരെ പുകഴ്ത്തി സുരേഷ് ഗോപി
കോലഞ്ചേരി: പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് ഗോപി സിനിമയിലെ പൊലീസ് എന്നാണ് അറിയപ്പെടുന്നത്. വെള്ളിത്തിരയിലെ പൊലീസിനെ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും പൊലീസുകാരെ കണ്ട് നല്ല പരിചിതനാണ് സുരേഷ് ഗോപി. സമകാലിക വിഷയത്തില്‍ നിരന്തരം ഇടപെടുന്ന സുരേഷ് ഗോപിയ്ക്ക് കേരളത്തിലെ പൊലീസുകാരോട് നല്ല ബഹുമാനവുമുണ്ട്.
കേരളാ പൊലീസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ം സുരേഷ് ഗോപി. ഒഞ്ചിയത്ത് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പൊലീസുകരെയാണ് സുരേഷ് ഗോപി പുകഴ്ത്തി പറഞ്ഞത്.
സ്‌കോട്‌ലാന്റ് യാര്‍ഡ് പൊലീസിനെക്കാള്‍ മികച്ച പൊലീസാണ് കേസ് അന്വേഷിച്ചതെന്നും കേസില്‍ പുതുതായി ഒന്നും കണ്ടെത്താനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ചാലക്കുടിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിനെ പ്രചാരണ പരിപാടിയല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന്‍ വധക്കേസില്‍ പുതുതായി ഒന്നും കണ്ടെത്താനില്ല. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ടി പി വധക്കേസ് പോലുള്ള കേസ് കുത്തിപ്പൊക്കി കോണ്‍ഗ്രസ് സി പി എമ്മിനെതിരെ പ്രയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇത്തരം തന്ത്രങ്ങളില്‍ വീണുപോകരുതെന്ന് താരം ജനങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications