കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ കുട്ടി ഒന്ന് വിളിച്ചിരുന്നേൽ, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ';രോഷത്തോടെ സുരേഷ് ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന വിഷയത്തില്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. സിനിമ താരങ്ങള്‍ അടക്കമുള്ള പ്രമുഖരും ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
വിസ്മയയുടെ മരണത്തില്‍ വികാരധീനനായി സുരേഷ് ഗോപി | Oneindia Malayalam

ഈ വിഷയത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപി നടത്തിയ ഒരു വീഡിയോ വീണ്ടും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപി അവതാരകനായി എത്തുന്ന കോടീശ്വരന്‍ പരിപാടിയിലായിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ വിസ്മയയുടെ മരണത്തില്‍ വികാരധീനനായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. വിശദാംശങ്ങളിലേക്ക്...

1


നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീ മത്സരാര്‍ത്ഥി സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തിയപ്പോഴായിരുന്നു സുരേഷ് ഗോപി തന്റെ അഭിപ്രായം അന്ന് വ്യക്തമാക്കിയത്. പലപ്പോഴും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്നെന്ന് കൃ്ണ വിജയ എന്ന മത്സരാര്‍ത്ഥി സുരേഷ് ഗോപിയോട് വെളിപ്പെടുത്തിയിരുന്നു.

2

സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിലപാട് മാറിയെന്ന് അവര്‍ പറഞ്ഞിരുന്നു. തനിക്ക് 20 ലക്ഷം വരെ സ്ത്രീധനം കിട്ടാന്‍ യോഗ്യതയുണ്ടെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. തന്നെ കൊലചെയ്യുമെന്ന ഭയത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് കൃഷ്ണ പറയുന്നു.

3

മത്സരാര്‍ത്ഥിയുടെ വാക്കുകള്‍ കേട്ടതിന് പിന്നാലെയാണ് സുരേഷ് ഗോപി പൊട്ടിത്തെറിച്ചത്. എന്റെ ഹൃദയം നനയുന്നത് ലോകത്തുള്ള ഹതഭാഗ്യരായ പെണ്‍മക്കളുള്ള അച്ഛനമ്മമാരെ ഓര്‍ത്താണെന്ന് സുരേഷ് ഗോപി പറഞ്ഞു. ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണമെന്നും അദ്ദേഹം ആ പരിപാടിക്കിടെ പറഞ്ഞു.

4

എനിക്ക് പെണ്ണിന്റെ വീട്ടിലെ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാനെന്നും സുരേഷ് ഗോപി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ വിസ്മയയുടെ മരണത്തെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചയായത്.

5

എന്നാല്‍ ഇപ്പോഴിതാ വിസ്മയയുടെ മരണത്തില്‍ വികാരധീനനായി പ്രതികരിച്ച സുരേഷ് ഗോപിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ച് സംസാരിച്ച കാര്യവും അദ്ദേഹം പങ്കിട്ടു. സുരേഷ് ഗോപിയുടെ പ്രതികരണത്തിലേക്ക്.

6

തീരുമാനം എടുക്കും മുമ്പ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചുകൊണ്ടു വന്നേനെ എന്ന് സുരേഷ് ഗോപി പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ പഞ്ചായത്തിലും സാംസ്‌കാരിക സംഘങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

7

വാങ്ങണം എന്നതിനേക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും സുരേഷ് ഗോപി രൂക്ഷമായി വിമര്‍ശിച്ചു. വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു പോയിരിക്കുകയായിരുന്നു.

8

ഞാന്‍ വിജിത്തിനോട് ചോദിച്ചു, എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ആ കുട്ടി ഒന്ന് എന്നെ വിളിച്ചിരുന്നെങ്കില്‍ കാറെടുത്ത് വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്ക് അവന് രണ്ടെണ്ണം പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ- സുരേഷ് ഗോപി പറയുന്നു. അതിന് ശേഷം വരുന്നത് ഞാന്‍ നോക്കിയേനെ എന്നും താരം രോഷത്തോട് പറഞ്ഞു.

9

അതേസമയം, വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.നിരവധി താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഗെലോട്ടിനെ മറിച്ചിടാന്‍ 19 സ്വതന്ത്രര്‍, പാര്‍ട്ടി പിടിച്ചെന്ന് കത്ത്, സച്ചിനെ കൈവിടാതെ കോണ്‍ഗ്രസ്ഗെലോട്ടിനെ മറിച്ചിടാന്‍ 19 സ്വതന്ത്രര്‍, പാര്‍ട്ടി പിടിച്ചെന്ന് കത്ത്, സച്ചിനെ കൈവിടാതെ കോണ്‍ഗ്രസ്

അഖിലേഷില്ലാതെ പുതിയ സഖ്യം? പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, യുപിയില്‍ ക്യാപ്റ്റനായി കോണ്‍ഗ്രസ്അഖിലേഷില്ലാതെ പുതിയ സഖ്യം? പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, യുപിയില്‍ ക്യാപ്റ്റനായി കോണ്‍ഗ്രസ്

English summary
Actor Suresh Gopi reacts emotionally to the death of Vismaya in Kollam, Words Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X