കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപി? അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് താരം, മറുപടി ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ കഴിവില്ലായ്മയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 35 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചെങ്കിലും കയ്യിലുണ്ടായിരുന്ന ആകെയുള്ള സീറ്റും നഷ്ടപ്പെട്ട് ബിജെപി സംപൂജ്യരാവുകയായിരുന്നു.

1

ഇതോടെ സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കെ സുരേന്ദ്രന്റെ പല പ്രസ്താവനകളുമാണെന്ന ബിജെപി തിരഞ്ഞെടുപ്പ് അന്വേഷണ സമിതി റിപ്പോര്‍ട്ടും സംസ്ഥാന അധ്യക്ഷന് തിരിച്ചടിയായിരുന്നു. ഇതിനിടെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പദവിയിലേക്ക് സുരേഷ് ഗോപി എംപിയെ പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

2

പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യനായ വ്യക്തിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ നേതൃത്വം പരിഗണിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പാര്‍ട്ടി വളരണമെങ്കില്‍ പൊതു സ്വീകാര്യനായ ഒരു നേതാവ് വരണമെന്ന അഭിപ്രായം ദേശീയ നേതൃത്വം പങ്കുവച്ചതായാണ് സൂചന. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പേര് പരിഗണിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

3

കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച വ്യക്തിയാണ് സുരേഷ് ഗോപി. രണ്ട് തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടെങ്കിലും പ്രവര്‍ത്തകരിലും മണ്ഡലത്തിലും ഒരു ഓളം സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് കുറച്ച് സമയം മാത്രമാണ് ലഭിച്ചതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്.

4

അമിത് ഷാ അടക്കമുള്ള ദേശീയ നേതൃത്വത്തിനും സുരേഷ് ഗോപിയെ പോലുള്ള സ്വീകാര്യനായ നേതാവിനെ അധ്യക്ഷനാക്കാന്‍ താല്‍പര്യമുണ്ട്. സുരേഷ് ഗോപിയുടെ നിലപാട് ഇക്കാര്യത്തില്‍ അറിഞ്ഞാല്‍ മാത്രമേ ബാക്കി തീരുമാനങ്ങളിലേക്ക് കടക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷ പദവിയെ കുറിച്ച് പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്.

5

ബിജെപിയുടെ നേതൃസ്ഥാനത്തേക്ക് പ്രതീക്ഷിക്കാമോ എന്നായിരുന്നു അവതാരകന്‍ അഭിമുഖത്തിനിടെ ചോദിച്ചത്. എന്നാല്‍ അതിനൊന്നും ഞാന്‍ തയ്യാറല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എനിക്ക് കൈപ്പിടിയില്‍ ഒതുങ്ങാവുന്ന കുറച്ച് നേതാക്കള്‍ മാത്രമാണ് പാര്‍ട്ടിയിലുള്ളത്. അതില്‍ പ്രമുഖരായിട്ടുള്ള അഞ്ച് നേതാക്കള്‍ക്ക് അറിയാം ഞാന്‍ എന്ത് ജോലി ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത് എന്ന്, ഞാന്‍ എന്ത് ജോലി ചെയ്യാനാണ് തയ്യാര്‍.

6

എന്ത് ജോലി ചെയ്യാനാണ് ഒരു കലാകാരനെന്ന നിലയില്‍ എനിക്ക് സൗകര്യമുള്ളത്. അതെല്ലാം ഞാന്‍ ഓടി നടന്ന് വെടിപ്പായി ചെയ്യുന്നുണ്ട്. അത് മാത്രം ചെയ്തു പോകുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരാന്‍ ഒരുപാട് പാടവമുള്ള, രാഷ്ട്രീയ പ്രക്രിയയില്‍ കൂടി അതില്‍ നല്ല വിജക്ഷണ സ്വഭാവമുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ സാധിക്കൂ. ഒന്ന് നാമ്പ് നട്ട് വേരോടാന്‍ ശ്രമിക്കുന്ന എന്റെ പാര്‍ട്ടിയെ പോലുള്ള പാര്‍ട്ടിക്ക് വളരെ അത്യാവശ്യമാണ്. അതിനൊന്നും ഞാന്‍ ഉതകില്ല, ഞാന്‍ പാര്‍ട്ടിക്ക് നല്ല ഖ്യാതി ഉണ്ടാക്കുന്നതിന് വേണ്ടി ജനങ്ങളില്‍ ചെന്ന് ചേരുന്ന പദ്ധതികള്‍ക്ക് കുടപിടിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

7

എന്നാല്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി സംസ്ഥാന ബിജെപിയെ മുന്നോട്ട് നയിക്കാനുള്ള നീക്കത്തിന് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ അടുത്ത കാലത്തായി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം. ആറ് മാസത്തിനുള്ള സംസ്ഥാന ബിജെപിയില്‍ അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ദേശീയ നേതൃത്വത്തിന് അമര്‍ഷമുണ്ട്.

8

ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഇപ്പോള്‍ ഒരു അഴിച്ച് പണിക്ക് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്. സുരേഷ് ഗോപിയെ മുന്നിന്‍ നിര്‍ത്തി സംസ്ഥാന നേതൃത്വത്തെ നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് താല്‍പര്യമുണ്ട്. കഴിഞ്ഞ ദിവസം പാല ബിഷപ്പിനെ സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് പിന്നില്‍ കേന്ദ്ര നേതൃത്വത്തിന് നിര്‍ദ്ദേശമാണെന്നാണ് സൂചന. ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്തി ഭാവി പരിപാടികള്‍ ഊര്‍ജിതമാക്കാനാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

9

വേണമെങ്കില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയവും മറ്റ് നേതാക്കള്‍ക്ക് നല്‍കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ഉണ്ടായില്ലെങ്കിലും 6 മാസത്തിനുള്ളില്‍ വലിയ അഴിച്ച് പണി നടക്കാന്ഡ സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യം മുതിര്‍ന്ന നേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഒരു അഴിച്ച് പണിയുണ്ടായാല്‍ സുരേഷ് ഗോപിയെ നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

10

സംസ്ഥാനത്ത് മികച്ച നേതാക്കളുടെ അഭാവമുണ്ടെന്ന് കേന്ദ്ര നേതൃത്വത്തിന് വ്യക്തമായി അറിയാം. ഇത് പരിഹരിക്കാനുള്ള നീക്കം ഇതിന് മുമ്പും കേന്ദ്രം നേതൃത്വം ശ്രമിച്ചിട്ടുണ്ട്. മികച്ച നേതാക്കളില്ലാത്തതും അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നല്‍കാന്‍ കഴിയാത്തതുമാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ എത്താനുള്ള പ്രയാസമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ആര്‍ എസ് എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കാനും ആളുകളെ ആകര്‍ഷിക്കാനും സുരേഷ് ഗോപിക്ക് കഴിയുന്നുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

കെ സുരേന്ദ്രന്‍ തെറിക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്കെ സുരേന്ദ്രന്‍ തെറിക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത മുഖ്യമന്ത്രി നവജ്യോത് സിംഗ് സിദ്ധുവല്ല; ഹൈക്കമാന്റിന്റെ നീക്കം മറ്റൊന്ന്..പരിഗണിക്കുന്നത് ഇവരെഅടുത്ത മുഖ്യമന്ത്രി നവജ്യോത് സിംഗ് സിദ്ധുവല്ല; ഹൈക്കമാന്റിന്റെ നീക്കം മറ്റൊന്ന്..പരിഗണിക്കുന്നത് ഇവരെ

Recommended Video

cmsvideo
ഷൂട്ടിംഗിന് പോയ സുരേഷ് ഗോപി ആ കുഞ്ഞിനൊപ്പം ഒരു ഫോട്ടോ എടുത്തു അത്രേയുള്ളൂ

English summary
Actor Suresh Gopi reacts to reports that he is being considered for the post of BJP president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X