Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയ്ക്ക് വിഴിഞ്ഞം നല്‍കരുത്, ബിജെപി വിളിച്ചാല്‍ പ്രചാരണത്തിനിറങ്ങും; സുരേഷ് ഗോപി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് നടന്‍ സുരേഷ് ഗോപി . നിലവില്‍ ഒരു മാര്‍ഗം തുറന്ന് കിട്ടിയിരിയ്ക്കുകയാണ് . ഓരോ കാര്യങ്ങള്‍ പറഞ്ഞ് ജയലളിതയ്ക്ക് വഴിയൊരുക്കി കൊടുക്കരുതെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നല്‍കുന്നു. വിഴിഞ്ഞത്തെ ജനങ്ങള്‍ തുറമുഖ പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. തുറന്ന് കിട്ടിയ മാര്‍ഗം സുതാര്യമാണോ എന്ന് പരിശോധിയ്‌ക്കേണ്ടതുണ്ട് .

മാര്‍ഗം സുതാര്യമാണോ എന്ന് പരിശോധിയ്‌ക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ഉത്തരവാദിത്തമാണ്. കഴിയുമെങ്കില്‍ പദ്ധതി നടപ്പാക്കണം. സാധാരണ പ്രജകളെപ്പോലെയാണ് താന്‍ വിഴിഞ്ഞം വിഷയത്തെപ്പറ്റി സംസാരിയ്ക്കുന്നതെന്നും തിരുവനന്തപുരം പ്രസ്‌കഌബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞു .

Suresh Gopi

അരുവിക്കര തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഒ രാജഗോപാലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യം മുന്‍പും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കേരളം തയ്യാറായില്ലെങ്കില്‍ തമിഴ്‌നാടിന് കൈമാറുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു . തമിഴ്‌നാട്ടിലെ കുളച്ചലിലും ആഴക്കടല്‍ തുറമുഖം സംബന്ധിച്ച സര്‍വെ നടത്തിയിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+