Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുബിയുടെ മരണം ഒഴിവാക്കാമായിരുന്നു, പക്ഷെ..നിയമത്തിന്റെ നൂലാമാലകള്‍; വികാരഭരിതനായി സുരേഷ് ഗോപി

ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസം

subi

കൊച്ചി: സുബി സുരേഷിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടിയിരിക്കുകയാണ് മലയാള കലാലോകം. മരിക്കുന്നത് വരെ സുബിയുടെ അരോഗ്യാവസ്ഥയെ കുറിച്ച് ആര്‍ക്കും അറിയുമായിരുന്നില്ല. 41 വയസായിരുന്നു സുബിക്ക്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സബിയുടെ മരണം. എന്നാല്‍ ഇപ്പോഴിതാ സുബിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി.

സുബിയെ രക്ഷിക്കണം

സുബിയെ രക്ഷിക്കണം

ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

പലരും സംശയം ഉണ്ടാക്കി

പലരും സംശയം ഉണ്ടാക്കി

അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുബിയുടെ മരണത്തിന് പിന്നാലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.

ഒരുപാട് വിഫലശ്രമം

ഒരുപാട് വിഫലശ്രമം

ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം.

നിയമത്തിന്റെ നൂലാമാലകള്‍

നിയമത്തിന്റെ നൂലാമാലകള്‍

നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്.

സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ

സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ

ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കരള്‍ മാറ്റ ശസ്ത്രക്രിയ വൈകിയതല്ല

കരള്‍ മാറ്റ ശസ്ത്രക്രിയ വൈകിയതല്ല

അതേസമയം, സുബിയുടെ മരണത്തിന് പിന്നാലെ അന്ത്യസമയത്ത് വരെ ചികിത്സിച്ചിരുന്ന രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ സണ്ണി പി ഓരത്തേല്‍ രംഗത്തെത്തി. കരള്‍ മാറ്റ ശസ്ത്രക്രിയ വൈകിയതല്ല, സുബിയുടെ ആകസ്മിക മരണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പതിവില്‍ നിന്നും വേഗത്തിലാണ് സുബിയുടെ കരള്‍മാറ്റ ശത്രക്രിയ നടന്നത്. കരള്‍ ദാതാവിനെ ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും സുബിയുടെ ആരോഗ്യസ്ഥിതി മോശമായത് ശസ്ത്രക്രിയ വൈകിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+