സുരേഷ് ഗോപിയുടെ 250 ാം ചിത്രത്തിന് കോടതി വിലക്ക്; ചിത്രത്തിനെതിരെ കടുവയുടെ തിരകഥാകൃത്ത്
കൊച്ചി: സുരേഷ് ഗോപിയുടെ 250 ാം ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തി. മുളക് പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കടുവയെന്ന ചിത്രത്തിന്റെ അതേ കഥാപാത്രവും പ്രമേയവുമാണ് സുരേഷ്് ഗോപിയുടെ ചിത്രത്തിനെന്ന സംശയമാണ് കോടതിയിലും പകര്‍പ്പവകാശ ലംഘമനമെന്ന ആരോപണത്തിലുമെത്തിയിരിക്കുന്നത്.

കടുവ
സംവിധായകന്‍ ഷാജി കൈലാസിന് വേണ്ടി 2019 ഒക്ടോബറില്‍ പൃഥ്വിരാജ് സുകുമാരന്റെ നായകമാക്കി അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് കടുവ. ചിത്രത്തിന്റെ തിരകഥാകൃത്ത് ജിനു എബ്രഹാമാണ് പകര്‍പ്പവകാശ ലംഘനം ആരോപിച്ച് സിനിമക്കെതിരെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.

കടുവ കുന്നേല്‍ കുറുവച്ചന്‍
കടുവ കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹരജി ഭാഗം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്റെ പേര് അടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.

കോടതി ഉത്തരവ്
സുരേഷ് ഗോപി ചിത്രത്തിന്‍രെ ഷൂട്ടിംഗ്, സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന പ്രചാരണം എന്നിവ തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജിനു എബ്രഹാമിന്റെ സംവിധായിക സഹായി ആയിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.
Recommended Video

പകര്‍പ്പവകാശ ലംഘനം
കടവുയുടെ കഥാപാത്രങ്ങളും രംഗങ്ങളുമായും സുരേഷ് ഗോപിയുടെ ചിത്രത്തിന് സാമ്യമുള്ളത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തിലുള്ള പകര്‍പ്പവകാശ ലംഘനങ്ങളില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നമില്ലെന്നും ജിനു പറയുന്നു.

സുരേഷ് ഗോപി
ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും മോഷന്‍ പോസ്റ്ററില്‍ പറയുന്ന പൊലീസുകാരന്റെ പേരും തന്റെ തിരക്കഥയിലേതു പോലെ ആയത് കൊണ്ടാണ് സംശയം തോന്നിയതെന്നും ജിനു പറയുന്നു. പൃഥ്വിരാജിനെ തന്നെ നായകനാക്കി ജിനും എബ്രഹാം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ആദം ജോണ്‍.

കൊറോണ
2016 ലാണ് ജിനു കടുവയെന്ന ചിത്രത്തിലേക്കുള്ള ആലോചനയില്ലേക്കെത്തുന്നത്. കടുവയുടെ ഷൂട്ട് ജൂലായില്‍ ആരംഭിക്കാനിരിക്കെ കൊറോണ കാരണം നീണ്ട് പോയതാണെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനും കാര്യങ്ങളുമെല്ലാം പൂര്‍ത്തിയായതാണ്. എന്നാല്‍ കൊറോണ പടര്‍ന്നുപിടിച്ചതിന് പിന്നാലെ പ്രൊജക്ട് നിര്‍ത്തിവെക്കുകയായിരുന്നു.












Click it and Unblock the Notifications