Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങൾ നൽകാനും ചേട്ടൻ മറന്നില്ല'; സുരേഷ് ഗോപിയുടെ കരുതൽ, കുറിപ്പ്

കൊച്ചി; സഹായമഭ്യർത്ഥിച്ച് തനിക്ക് മുന്നിലെത്തുന്നവർക്ക് മടികൂടാതെ എന്തും ചെയ്ത് കൊടുക്കാറുളളയാളാണ് നടനും എംപിയുമായ സുരേഷ് ഗോപി. നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ താരം സജീവമായി ഇടപെടാറും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സുരേഷ് ഗോപി നടത്തിയ ഇടപെടലിനെ കുറിച്ച് തുറന്നെഴുതുകയാണ് ചലച്ചിത്ര പ്രവർത്തകനായ സഞ്ജയ് പടിയൂർ. സുരേഷ് ഗോപി ഇടപെട്ടത് മൂലും ചികിത്സാ സഹായം ലഭിച്ചതും ജീവിത്തതിലേക്ക് തിരിച്ചെത്തിയ കുഞ്ഞും കുടംബവും അദ്ദേഹത്തെ കാണാനെത്തിയ അനുവഭവവുമാണ് സഞ്ജയ് കുറിപ്പിൽ പറയുന്നത്. ഒരു നല്ല മനസ്സിൻ്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂ. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല സുരേഷ് ഗോപി ഇടപെടുന്നതെന്നും സഞ്ജയ് കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

erala-1635328778.jpg -Properties

സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേർ വിളിക്കാറുണ്ട് സഹായം അഭ്യർത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികൾ തുടരുന്നു എല്ലാവർക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്: കൊല്ലംങ്കോട് ലൊക്കേഷനിൽ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാൻ വന്നു

കോവിഡ് മഹാമാരി മൂർദ്ധന്യാവസ്ഥയിൽ ഉള്ള സമയം കുവൈറ്റിൽ നിന്നും എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന് AIMS ൽ സർജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളിൽ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്... അവരോടുള്ള ചേട്ടൻ്റെ സ്നേഹം നേരിൽ കണ്ട വനാണ് ഞാൻ .... അവരും ചേട്ടനോട്‌ അവരുടെ നന്ദി അറിയിക്കാനാണ് നേരിൽ വന്നത്.... ഷൂട്ടിങ്ങിനിടയിൽ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി....

കാരണം " ഇവിടെ അധികനേരം നിൽക്കണ്ട കുഞ്ഞിന് ഇൻഫക്ഷൻ ആകും; എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു ..... ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങൾ നൽകാനും ചേട്ടൻ മറന്നില്ല.... ''ഒരു നല്ല മനസ്സിൻ്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് - ... ഇതെൻ്റെ നേർക്കാഴ്ചയാണ് -... ഇനിയും നന്മകൾ ചെയ്യാൻ സർവ്വേശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+