'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം
കൊച്ചി: സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'മേ ഹൂം മൂസ'യുടെ പോസ്റ്റർ വിവാദത്തിൽ.'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ' എന്നെഴുതിയ പോസ്റ്ററിനെതിരെയാണ് വിമർശനം രൂക്ഷമായിരിക്കുന്നത്. പോസ്റ്റർ കടുത്ത ഇസ്ലാമോഫോബിക് ആണെന്നും വർഗീയത പറഞ്ഞത് മാർക്കറ്റിംഗ് നടത്താനാണ് സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചതെന്നുമാണ് ചിലരുടെ കമന്റുകൾ.

'ഒരു മത വിഭാഗത്തെ പേരെടുത്ത് കുറ്റപ്പെടുത്തിയാൽ ആ മതവിഭാഗത്തെ ഇഷ്ടപ്പെടാത്തവർ ചിത്രം ഏറ്റെടുത്തു വിജയിപ്പിക്കും എന്ന് കരുതി അതിന് വേണ്ടി നല്ലവരായ രാജ്യത്തെ ഇസ്ലാം മത വിശ്വാസികളെ മനപ്പൂർവ്വം വ്രണപ്പെടുത്തുന്ന തരത്തിൽ വർഗീയപരമായ മാർക്കറ്റിങ് നടത്തുന്നത് ഒരിക്കലും ശരിയായ നടപടി അല്ല', എന്നായിരുന്നു സുരേഷ് ഗോപി പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത്.

'ഒരു മത വിഭാഗത്തെ പേരെടുത്ത് കുറ്റപ്പെടുത്തിയാൽ ആ മതവിഭാഗത്തെ ഇഷ്ടപ്പെടാത്തവർ ചിത്രം ഏറ്റെടുത്തു വിജയിപ്പിക്കും എന്ന് കരുതി അതിന് വേണ്ടി നല്ലവരായ രാജ്യത്തെ ഇസ്ലാം മത വിശ്വാസികളെ മനപ്പൂർവ്വം വ്രണപ്പെടുത്തുന്ന തരത്തിൽ വർഗീയപരമായ മാർക്കറ്റിങ് നടത്തുന്നത് ഒരിക്കലും ശരിയായ നടപടി അല്ല', എന്നായിരുന്നു സുരേഷ് ഗോപി പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ കുറിച്ചു.

'രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിച്ചു കാണാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുന്ന ഒരു നല്ല മനുഷ്യനാണ് സുരേഷ് ഗോപി സർ എങ്കിൽ താങ്കൾ തന്നെ മുൻകൈ എടുത്തത് ഈ പരസ്യം വാചകം തിരുത്തി ക്കണം.അല്ലാതെ ഒരു വിഭാഗത്തെ വ്രണപ്പെടുത്തി അതിന്റെ പേരിൽ വിവാദം ഉണ്ടാക്കി ചിത്രം വിജയിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു തരം താണ വളരെ മോശം ചീപ്പ് പബ്ലിസിറ്റിയാണ് എന്ന് പറയാതെ വയ്യ.ആരെയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരസ്യം കൊടുക്കാതിരിക്കുകയായിരുന്നു വേണ്ടത്. ഒരു മതേതര ജനാധിപത്യ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം നടത്തുമ്പോൾ ആരെയും വ്രണപ്പെടുത്തുന്നു എന്ന് തോന്നൽ പോലും ഉണ്ടാകാൻ പാടില്ല . ഒരാളെ കുറിച്ച് നല്ലത് പറയാൻ ഭൂരിപക്ഷം പേരെ കുറ്റപ്പെടുത്തേണ്ട ആവശ്യം ഉണ്ടോ?',ഇയാൾ കമന്റിൽ ചോദിക്കുന്നു.

മറ്റ് ചില കമന്റുകൾ വായിക്കാം-'ഏത് മാപ്പിളയാണടോ കണ്ടോനെ കൊന്ന് സ്വർഗ്ഗം തെണ്ടി നടക്കുന്നത് . ഇത് താങ്കളെ ഒന്ന് വെള്ളപൂശാൻ ഉണ്ടാക്കിയ ഒര് ഇത് ആയിരിക്കും അല്ലെ . ഏതായാലും ഇത്രക്ക് വേണ്ടീയിരുന്നില്ല'
'എന്തോന്നടെ ഇത് കണ്ടവരെ കൊല്ലാൻ നടക്കുന്നത് മാപ്പിള മാർ മാത്രം ഉള്ളു, രാമന്റെ പേരിൽ കൊല്ലുന്ന വർ ഏത് സ്വർഗം കിട്ടാൻ ആവോ ചെയ്യുന്നത് മാർക്കറ്റ് ചെയ്യാൻ പറ്റിയ പോസ്റ്റ് തന്നെ എന്തായാലും'

'കണ്ടോനേ ഒക്കെ കൊന്നാൽ സ്വർഗം കിട്ടുമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല.അതറിയണമെങ്കിൽ മാതവിരോധം തലക്ക് പിടിച്ച ബിജെപി യിൽ നിന്നിറങ്ങി മറ്റ് മതങ്ങളെ ബഹുമാനിക്കാൻ പടിക്ക് ബ്രിട്ടീഷുകാരുടെ സൂ നക്കിയ സവര്കാരുടെ അനുയായിയ ബ്രിട്ടീഷുകാരെ സഹായിച്ച നിന്റെ പിന്മുറക്കാരെ.അവരെ ആരാധിക്കുന്ന പാർട്ടിയുടെ കൊടി പിടിക്കുന്ന നീയൊന്നും, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഇന്ത്യൻ മുസൽമാനെ രാജ്യസ്നേഹം പഠിപ്പിക്കാനായിട്ടില്ല'

'രാമന്റെ പേരിൽ തല്ലി കൊല്ലുന്നതോ...?
പണത്തിനും പെണ്ണിനും വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റു കൊടുക്കുന്നവരെ എന്ത് ചെയ്യണം...?
ഗൂഡാലോചന മനസ്സിലാക്കാനും ഇത് എഴുതിവെച്ച പോസ്റ്റർ ഷെയർ ചെയ്യാതിരിക്കാനും ഉള്ള വിവേകം താങ്കൾക്കുണ്ടാകും എന്ന് ധാരണ തെറ്റായിരുന്നോ ?', ഇങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications