ദൈവം സഹായിച്ച് സുഖമായിട്ടിരിക്കുന്നു; താന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സുരേഷ് ഗോപി
കൊച്ചി: താന്‍ ആശുപത്രിയിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ സുരേഷ് ഗോപി. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ തനിക്കൊരു കുഴപ്പവുമില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് സുരേഷ് ഗോപിയുടെ പ്രതികരണം.
നിലവില്‍ ആലുവ യുസി കോളജില്‍ 'ഗരുഡന്‍' സിനിമയുടെ ലൊക്കേഷനിലാണ് ഉള്ളത് എന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ആശുപത്രിയിലാണ് എന്ന വാര്‍ത്ത കണ്ട് സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ സിനിമാ ചിത്രീകരണത്തിനിടെ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

സിനിമയുടെ ഷൂട്ടിങ്ങിനിടെ പതിവ് ആരോഗ്യ പരിശോധനകള്‍ക്കായിസുരേഷ് ഗോപി ആശുപത്രിയിലെത്തി എന്നും പരിശോധനയില്‍ എല്ലാം സാധാരണ നിലയില്‍ ആണെന്ന് കണ്ടതോടെ താരം ആശുപത്രി വിടുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇത് നിഷേധിച്ച് കൊണ്ടാണ് സുരേഷ് ഗോപി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. ദൈവത്തിന്റെ അനുഗ്രഹത്താല്‍, ഞാന്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജില്‍ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാന്‍. ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും ഒരിക്കല്‍ കൂടി ഒരായിരം നന്ദി, എന്നാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന 'ഗരുഡന്‍' സിനിമയുടെ ഷൂട്ടിംഗ് ദിവസങ്ങള്‍ക്ക് മുന്‍പാണ് തുടങ്ങിയത്. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഗരുഡന്‍ എന്നാണ് റിപ്പോര്‍ട്ട്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ബിജു മേനോന്‍, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മേയ് 12 ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചത്.












Click it and Unblock the Notifications