കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കണമെന്ന് പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്തകള്‍ തെറ്റെന്ന് സുരേഷ് ഗോപി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന നിലപാട് പ്രശസ്ത താരം സുരേഷ് ഗോപി വ്യക്തമാക്കിയതോടെ ബിജെപിയുടെ തന്ത്രം പാളിയെന്നുള്ള രീതിയിലായിരുന്നു പിന്നീട് വന്ന പ്രചരണങ്ങള്‍. എന്നാല്‍, തന്നോട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.

താന്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റെന്നാണ് താരം പറയുന്നത്. മത്സരിക്കുന്ന കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മത്സരിക്കുമെന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്നും താരം പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇതുവരെ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറയുന്നു. അങ്ങനെയൊരു ആവശ്യവുമായി വന്നാല്‍ അതിനു കൃത്യമായ മറുപടി നല്‍കുമെന്നും താരം പറഞ്ഞു.

വെറും ഊഹാപോഹങ്ങള്‍

വെറും ഊഹാപോഹങ്ങള്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്നും താരം പറയുന്നു. ഇത്തരം വിഷയം പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

പാര്‍ട്ടിയെ അറിയിച്ചു

പാര്‍ട്ടിയെ അറിയിച്ചു

തന്റെ നിലപാട് നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചതാണ്. ഊഹാപോഹങ്ങള്‍ തുടച്ചു നീക്കാന്‍ നില്‍ക്കുന്നില്ല. അതങ്ങനെ തന്നെയിരിക്കട്ടെ. ഞാന്‍ എവിടെയെങ്കിലും മത്സരിക്കുമെന്ന് പറയുന്നത് പാര്‍ട്ടി പ്രവര്‍ത്തകന് ചേര്‍ന്നതല്ലെന്നും താരം പറഞ്ഞു.

ബിജെപി കൈവിട്ടോ

ബിജെപി കൈവിട്ടോ

ഇത്തരം ചര്‍ച്ചകള്‍ വരുന്നതിനുമുന്‍പ് തന്നെ തന്റെ അഭിപ്രായം പാര്‍ട്ടിയെ അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും താരം പറഞ്ഞു.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ, വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നുവെന്നുള്ള വാര്‍ത്തകളായിരുന്നു വന്നത്. താരമൂല്യം മുന്‍കൂട്ടി കണ്ട് എല്ലാ പാര്‍ട്ടികളും സെലിബ്രിറ്റികളെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Suresh gopi talk about Niyamasabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X