Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ്മയയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തി; പ്രധാനമന്ത്രിയെ കാണും, കേന്ദ്രമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

കൊല്ലം: കേരളത്തിലെ സ്ത്രീ പീഡനങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി എംപി. കൊല്ലം നിലമേലിലെ വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് നല്‍കിയിട്ടുണ്ട്. അവര്‍ ആ റിപ്പോര്‍ട്ട് പരിശോധിക്കും. ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിക്കും.

നമുക്ക് സ്ത്രീ പീഡനങ്ങള്‍ തടയാന്‍ നിയമങ്ങളുണ്ട്. അത് നടപ്പാക്കാന്‍ പോലീസുകാര്‍ തയ്യാറല്ലെങ്കില്‍ എന്തു ചെയ്യും. എല്ലാം പോലീസുകാരെ ഏല്‍പ്പിച്ച് മാറി നില്‍ക്കേണ്ടതില്ല. പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ തയ്യാറാക്കണം. പോലീസുകാരെ നീതി നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നതാകണം ഈ സംവിധാനം. സ്ത്രീ പീഡനങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം ആവശ്യമാണ്. പെണ്‍മക്കളുള്ള കുടുംബങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ വലിയ ആശങ്കയാണ് സമ്മാനിക്കുക.

s

സാമൂഹിക നീതി വകുപ്പ് മുന്‍കൈയ്യെടുത്ത് തടയാനുള്ള കാര്യങ്ങള്‍ ചെയ്യണം. രാജിവച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞ ചില ആശയങ്ങള്‍ നല്ലതാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ വിസ്മയയെ ദൂരൂഹ സാചചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഈ സംഭവത്തില്‍ നേരത്തെ വികാരഭരിതമായാണ് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്. ആ കുട്ടി എന്നെ വിളിച്ചിരുന്നുവെങ്കില്‍ ഞാന്‍ പോയി ഇറക്കികൊണ്ടുവരുമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Recommended Video

cmsvideo
    Police's doubts in vismaya case

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+