• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിലകന്റെ മകന്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥി; അച്ഛന്‍ ഇടതായിരുന്നെങ്കില്‍ മകന്‍ ബിജെപി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ പല പ്രമുഖരം അങ്കം കുറിയ്ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പൊക്കെ പ്രാദേശിക നേതാക്കളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയിരുന്നത് എഹ്കില്‍ ഇപ്പോള്‍ എല്ലാ മാറിമറിഞ്ഞിരിക്കുകയാണ്.

'ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം'

ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?

സംസ്ഥാന നേതാക്കളെ വരെ രംഗത്തിറക്കി കളം പിടിക്കാനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. അതുപോലെ തന്നെ പ്രമുഖരെ രംഗത്തിറക്കാനും ബിജെപി ശ്രദ്ധിക്കുന്നുണ്ട്. അത്തരത്തില്‍ ഉള്ള ഒരു പ്രമുഖ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടാം...

തിലകന്റെ മകന്‍

തിലകന്റെ മകന്‍

മാഹ നടന്‍ തിലകന്റെ മകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരെയാണ് ഓര്‍മവരിക... പെട്ടെന്ന് മനസ്സിലേക്ക് എത്തുക ഷമ്മി തിലകന്റെ പേരായിരിക്കും. അത് കഴിഞ്ഞാല്‍ ഷോബി തിലകന്റെ പേരും. എന്നാല്‍ ഇവരെ കൂടാതെ നാല് മക്കള്‍ കൂടിയുണ്ട് തിലകന്. അതില്‍ ഒരാളാണ് ബിജെപി സ്ഥാനാര്‍ത്ഥി.

ഷിബു തിലകന്‍

ഷിബു തിലകന്‍

തിലകന്റെ ആണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായ ഷിബു തിലകനെ ആണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലേക്ക് ഷിബു ഇത്തവണ ജനവിധി തേടുന്നത്. ശക്തമായ മത്സരം നടക്കുന്ന വര്‍ഡ് ആണിത്.

സിനിമ നടന്‍ തന്നെ

സിനിമ നടന്‍ തന്നെ

അഭിനയ രംഗത്ത് സജീവമായി നിന്നിരുന്ന ആളാണ് ഷിബു തിലകനും. തിലന്റെ നാടക ട്രൂപ്പില്‍ ഏറെനാളുണ്ടായുണ്ടായിരുന്നു. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടുണ്ട് . ചില സീരിയലുകളിലും ഹ്രസ്വ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം.

യുഡിഎഫ് സിറ്റിങ് സീറ്റ്

യുഡിഎഫ് സിറ്റിങ് സീറ്റ്

എറണാകുളം ജില്ലയില്‍ ബിജെപിയ്ക്ക് ഏറെ സ്വാധീനമുള്ള മേഖലകളില്‍ ഒന്നാണ് തൃപ്പൂണിത്തുറ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ ഇവര്‍ നഗരസഭയില്‍ നേടിയിരുന്നു. ഷിബു തിലകന്‍ മത്സരിക്കുന്നld 25-ാം വാർഡ് ആയ ചക്കുപറമ്പിൽ ആണ്. ഈ വാര്‍ഡ് യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ആണ്. കഴിഞ്ഞ തവണ വിജയിച്ച ആള്‍ തന്നെയാണ് യുഡിഎഫിന്റെ ഇത്തവണത്തേയും സ്ഥാനാര്‍ത്ഥി.

ബിജെപി പ്രവര്‍ത്തകന്‍

ബിജെപി പ്രവര്‍ത്തകന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി ആളുകള്‍ ബിജെപിയില്‍ ചേരുന്നു എന്നൊരു അപവാദം കുറച്ചായി നിലനില്‍ക്കുന്നുണ്ട്. എന്തായാലും ഷിബു തിലകന്‍ അങ്ങനെ അല്ലത്രെ. 1996 മുതല്‍ അദ്ദേഹം ബിജെപിയുടെ പ്രവര്‍ത്തകനാണ് എന്നാണ് പറയുന്നത്. അതായത്, ഏതാണ്ട് കാല്‍ നൂറ്റാണ്ടായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്. തപസ്യയിലും സജീവമാണ്. നിലവിൽ ബിജെപിയുടെ തിരുവാങ്കുളം ഏരിയ സെക്രട്ടറിയും ആണ്.

അച്ഛനും മകനും

അച്ഛനും മകനും

നടന്‍ തിലകന്‍ ഇടതുകാഴ്ചപ്പാടുകള്‍ ഉള്ള ആളായിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ യോഗങ്ങളില്‍ തിലകന്‍ ആലപിച്ചിരുന്ന വിപ്ലവഗാനങ്ങളെ കുറിച്ച് വാര്‍ത്തകള്‍ ഏറെ വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്നിട്ടുള്ള കെപിഎസിയിലും തിലകന്‍ ഏറെനാള്‍ ഉണ്ടായിരുന്നു.

'എ ഗ്രൂപ്പിനെ ബുദ്ധിമുട്ടിച്ചാൽ രാജിവെയ്പ്പിക്കാം'; മുദ്രപത്രത്തിൽ എഴുതി നൽകി കോൺഗ്രസ് പ്രവർത്തകൻ

ഇനി പൊടിപാറും പോര്; മലപ്പുറത്ത് മുന്നണി സംവിധാനം കൂടുതല്‍ ശക്തം;ആത്മവിശ്വാസത്തില്‍ യുഡിഎഫ്

English summary
Actor Thilakan's son contesting in Local Body Election for BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X