എത്ര കിറ്റ് കൊടുത്താലും ജനങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ല, മനുഷ്യന് വിനോദവും ആവശ്യമെന്ന് ടിനി ടോം
കൊച്ചി: വിശപ്പടങ്ങുന്നതിനായി കിറ്റ് നല്‍കുന്നതുകൊണ്ട് മാത്രം ജനങ്ങൾക്ക് സന്തോഷമാവില്ലെന്ന് ചലചിത്രതാരം ടിനി ടോം. ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. ഭക്ഷ്യ കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കുമെങ്കിലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണെന്നും ടിനി ടോം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് എത്ര സ്വര്‍ണ്ണപൂട്ടിട്ട് പൂട്ടിയാലും എത്ര കിറ്റ് കൊടുത്താലും ജനങ്ങള്‍ സന്തോഷവാന്മാരാകില്ലെന്നും താരം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാ സംഘടനകളും സ്വയം വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലതെന്നുമാണ് വാക്സിനേഷൻ സംബന്ധിച്ച് അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ടിനി ടോമിന്റെ പ്രതികരണം. അതേ സമയം കൊവിഡ് വാകിനേഷന്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്‌തു എന്ന ചോദ്യം താൻ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അമ്മ'യുടെ നേതൃത്വത്തില്‍ താരങ്ങളെല്ലാം കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാതിരുന്ന അല്ലാതിരുന്ന മുന്നൂറോളം പേരെയും അവരുടെ കുടുംബാംഗങ്ങളെയും,അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡ്രൈവര്‍മാര്‍ എന്നിങ്ങനെ സംഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവർക്കും ഇതിനകം തന്നെ അമൃത ആശുപത്രിയുമായി സഹകരിച്ച് സൗജന്യമായി വാക്‌സി നല്‍കിയിട്ടുണ്ടെന്നും ടിനി ടോം കൂട്ടിച്ചേർത്തു. താരസംഘടനയായ'അമ്മ' തന്നെയാണ് വാക്സിനേഷനുള്ള ചെലവുകള്‍ വഹിച്ചത്.
ഓരോ സംഘടനകളും സ്വയം വാക്സിൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ ആയാല്‍ ഇന്‍ഡസ്ട്രി സുരക്ഷിതമാകുമെന്ന കണക്കൂട്ടലില്‍ നിന്നാണ് അങ്ങനെയൊരു നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, യൂണിറ്റിലുള്ളവരും, ഫെഫ്കയും അടങ്ങുന്ന മറ്റുള്ളവരും അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ ഷൂട്ടിംഗ് അടക്കമുള്ള നടപടികള്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിനിമാ ഷൂട്ടിംഗ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയ ശേഷം ഷൂട്ടിംഗ് ആരംഭിച്ചാൽ മതിയെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. ഇതോടെ മാർഗ്ഗനിർദ്ദേശം തയ്യാറുക്കുന്നതിന് വേണ്ടി ഫെഫ്കയേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications