Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വലിച്ചു നീട്ടാൻ താല്പര്യമില്ല..പ്രതികരിച്ച് പോയതാണ്; ജോജു പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച് ടിനി ടോം

കൊച്ചി; കോൺഗ്രസിനനെതിരെ പ്രതിഷേധ സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങൾ തനിക്ക് വലിച്ച് നീട്ടാൻ യാതൊരു താത്പര്യവും ഇല്ലെന്ന് നടൻ ജോജു ജോർജ്. നടൻ ടിനി ടോം ആണ് നടന് വേണ്ടി റിപ്പോർട്ടർ ചാനലിൽ പ്രതികരിച്ചത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുകയാണ് വേണ്ടത്. വൈകാരികമായി വിഷയത്തിൽ പ്രതികരിച്ച് പോയതാണ്. ഇനി ഈ വിഷയത്തിൽ പത്രസമ്മേളനം നടത്താനൊന്നും താത്പര്യമില്ല. മദ്യപാനി എന്ന് വിളിച്ച് ആക്ഷേപിച്ചതിലും സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന ആരോപണവുമെല്ലാം ഏറെ ബുദ്ധിമുട്ടിച്ചുവെന്നും ജോജു പറഞ്ഞതായി ടിനി ടോം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

Tini Tom

ഇന്ന് ജോജുവിനോട് സംസാരിച്ചിരുന്നു.ഇത് വലിച്ചു നീട്ടാൻ താല്പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടല്ല ജോജു വിഷയത്തിൽ പ്രതികരിച്ചത്.ജോജുവിന്റെ കുടുംബം എന്നത് കോൺഗ്രസിന്റെ സന്തത സഹചാരികളാണ്. അതുകൊണ്ട് കോൺഗ്രസിനോട് ജോജുവിന് ഒരു പ്രത്യേക എതിർപ്പും ഇല്ല,നടൻ വ്യക്തമാക്കി.

ചെയ്യാത്ത കാര്യങ്ങൾക്ക് ജോജുവിനെ കോൺഗ്രസ് ആക്രമിച്ചതിലാണ് അദ്ദേഹത്തിന് വിഷമം.അദ്ദേഹം മദ്യപിച്ചിട്ടില്ല..സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആ സാഹചര്യത്തിൽ അത്തരത്തിൽ വൈകാരികമായി പ്രതികരിച്ച് പോയതാണ്. ഏത് മനുഷ്യരായാലും അത്തരത്തിൽ പെരുമാറി പോകും. ഞാൻ എന്റെ പള്ളിയില്‌ പ്രദക്ഷിണം നടക്കുമ്പോൾ വഴി തടസപെടുന്നതിനെതിരെ ഞാൻ പ്രതികരിച്ചിട്ടുണ്ട്.

സാധാരണക്കാരന് വേണ്ടിയാണ് സമരം ചെയ്യുന്നതെങ്കിൽ ഒരിക്കലും അവരെ ദ്രോഹിച്ച് കൊണ്ടാകരുത് സമരങ്ങൾ എന്ന് വ്യക്തിപരമായി തനിക്ക് ആഗ്രഹമുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ കൂടിയാണ് താൻ സംസാരിക്കുന്നത്. സംഘടന ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സഹകരിക്കുന്ന സംഘടനയാണ് അമ്മ. നമ്മുക്കാരോടും വിരോധമില്ല, ടിനി ടോം പറഞ്ഞു.
പ്രശ്നങ്ങൾ സൗമമായി പരിഹരിക്കപ്പെടണം.ഇപ്പോൾ പോലാീസ് കേസെടുത്തിരിക്കുകയാണ്. ഇനി അവരുടെ കൈയ്യിലാണ് കാര്യങ്ങൾയ മഹാമാരി കാലത്ത് ജീവിതം തിരിച്ച് പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ. നടൻമാർ എന്ന് പറഞ്ഞ് അവരെ ആക്രമിക്കേണ്ട കാര്യമില്ലെന്നും ടിനി ടോം പറഞ്ഞു.

അതേസമയം നടനെതിരെ കേസെടുത്തില്ലേങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പോലീസ് ഏകപക്ഷീയമായാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് കോൺ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. വനിതാ പ്രവർത്തകർ നൽകിയ പരാതിയിൽ പോലും കേസ് എടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. സംഭവ സ്ഥലത്ത് വെച്ച് സ്ത്രീകളോട് വളരെ മോശമയാിട്ടായിരുന്നു ജോജു പ്രതികരിച്ചത്.

മഞ്ജു പഞ്ചാബിയായ? 'ഒന്നുകിൽ റിസ്ക് എടുക്കണം അല്ലേങ്കിൽ അവസരം നഷ്ടപ്പെടുത്തണമെന്ന് കുറിപ്പും..കിളി പാറി ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+