Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലഹരി ഉപയോഗിച്ച ആ നടന്റെ പല്ലുകള്‍ പൊടിഞ്ഞുതുടങ്ങി, അടുത്തത് എല്ല്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: സിനമയിലെ ലഹരി ഉപയോഗത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ചര്‍ച്ചയാവുന്നത്. യുവ താരങ്ങല്‍ ലഹരി പഥാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ചില നിര്‍മ്മാതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കൂടാതെ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം.

തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചതാണെന്ന് ടിനി ടോം പറഞ്ഞു. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വ്വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

tinitom

സിനിമയിലെ പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക് സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസില്‍ കുട്ടികള്‍ വഴിതെറ്റുന്നത്. എനിക്ക് ഒരു മകന്‍ മാത്രമാണുള്ളതെന്നും ടിനി ടോം പറഞ്ഞു.

അടുത്തിടെ ലഹരിക്ക് അടിമയായ ഒരു നടനെ കണ്ടതിനെ കുറിച്ചും ടിനി പറഞ്ഞു. ആ നടന്റെ പല്ലുകള്‍ പൊടിഞ്ഞുതുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല് പൊടിയും അടുത്തത് എല്ല്. അതുകൊണ്ട് കലയാകണം നമ്മുടെ ലഹരിയെന്ന് ടിനി ടോം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടന്‍ ബാബുരാജും തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ പട്ടിക പൊലീസിന്റെ കയ്യിലുണ്ടെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് കൃത്യമായി പൊലീസിനോട് പറയും. അമ്മയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട ലിസ്റ്റുണ്ട്. ഞങ്ങള്‍ക്കത് കൃത്യമായി അയച്ചുതരുന്നുണ്ടെന്ന് ബാബുരാജ് പറഞ്ഞു.

ഒരിക്കല്‍ ലഹരിയുമായി പിടിക്കപ്പെട്ടയാളെ ചോദ്യം ചെയ്തപ്പോള്‍ ആര്‍ക്കുവേണ്ടിയാണിത് കൊണ്ടു പോയതെന്ന് പറയുന്നുണ്ട്. ഇങ്ങനെ പിടിക്കപ്പെട്ടപ്പോള്‍ മൊഴി കൊടുത്തിട്ട് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് ഒരു വലിയ വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി തുറന്നുപരിശോധിച്ചെങ്കില്‍ മലയാള സിനിമ ഇന്‍ഡസ്ട്രി അന്ന് തീരും. ഇതൊക്കെ നഗ്ന സത്യങ്ങളാണെന്ന് ബാബു രാജ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു രാജ് ഇതേ കുറിച്ച് തുറന്നുപറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+