Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിയമവശങ്ങള്‍ പാലിച്ചിട്ടേ 'അമ്മ'യ്ക്ക് നീങ്ങാന്‍ പറ്റൂ'; മോളി കണ്ണമാലി ചികിത്സ വിവാദത്തില്‍ ടിനി ടോം

ആദ്യം വീട് വയ്ക്കുന്ന സമയത്ത് മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. മറ്റ് പലരും പേഴ്‌സണലായിട്ട് സഹായിച്ചിട്ടുണ്ട്.

molly

നടി മോളി കണ്ണമാലിയെ അതീവ ഗുരുതരാവസ്ഥയിലായി നാളുകളോളമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്ഭതുകരമായാണ് മോളി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. താരത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് മോളി കണ്ണമാലയും കുടുംബവും ഇതേ കുറിച്ച് പ്രതികരിച്ചിരുന്നു. നടന്‍ മമ്മൂട്ടി ഓപ്പറേഷന് കൊണ്ടു പോകാമെന്നും അതിന്റെ ചെലവ് വഹിക്കാമെന്നും അറിയിച്ചെന്നും 50000 രൂപ നല്‍കിയെന്നും മോളിയുടെ മകന്‍ പ്രതികരിച്ചിരുന്നു.

അമ്മ സംഘടന സഹായിച്ചില്ല

അമ്മ സംഘടന സഹായിച്ചില്ല

എന്നാല്‍ താര സംഘടനയായ അമ്മ നടിയെ സഹായിച്ചില്ലെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. മോളി കണ്ണമാലിക്ക് അമ്മ സംഘടനയില്‍ അംഗത്വമില്ലാത്തത് കൊണ്ടാണ് സഹായിക്കാന്‍ സാധിക്കാതിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം.

ടിനി ടോം പറയുന്നത്

ടിനി ടോം പറയുന്നത്

എന്തുകൊണ്ടാണ് മോളി കണ്ണമാലിയെ സഹായിക്കാന്‍ അമ്മ സംഘടനയ്ക്ക് സാധിക്കാതിരുന്നത് എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. ഒരു സംഘടനയ്ക്ക് അതിന്റെ നിയമവശങ്ങള്‍ പാലിച്ച് മാത്രമേ നീങ്ങാന്‍ സാധിക്കുകയുള്ളൂ. വ്യക്തിപരമായി സഹായങ്ങള്‍ ചെയ്യാം. എന്നാല്‍ ഒരു സംഘടനയ്ക്ക് ചെയ്യണമെങ്കില്‍ നിയമ വശങ്ങള്‍ പാലിക്കണമെന്ന് ടിനി ടോം പറയുന്നു.

ഏത് കലാകാരിക്ക് എന്ത് സംഭവിച്ചാലും

ഏത് കലാകാരിക്ക് എന്ത് സംഭവിച്ചാലും

അമ്മ സംഘടനയ്ക്ക് നിയമവശങ്ങല്‍ പാലിക്കണം. അങ്ങനെയാണെങ്കില്‍ കേരളത്തിലെ ഏത് കലാകാരിക്ക് എന്ത് സംഭവിച്ചാലും ചെയ്യേണ്ടിവരും. അമ്മയില്‍ അംഗത്വമെടുക്കുന്നത് എന്തിനാണെന്ന് പറഞ്ഞാല്‍ അംഗങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം മറ്റൊരാള്‍ക്കും കിട്ടില്ലെന്ന് ടിനി ടോം പറയുന്നു. കൂടാതെ മോളി കണ്ണമാലിയെ പേഴ്‌സണലായി ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ടെന്നും ടിനി ടോം വ്യക്തമാക്കുന്നു.

അമ്മ സംഘടന ചെയ്യുന്ന കാര്യങ്ങള്‍

അമ്മ സംഘടന ചെയ്യുന്ന കാര്യങ്ങള്‍


പേഴസ്ണലായി ഒരുപാട് പേര്‍ അവരെ സഹായിച്ചിട്ടുണ്ട്. ആദ്യം വീട് വയ്ക്കുന്ന സമയത്ത് മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. മറ്റ് പലരും പേഴ്‌സണലായിട്ട് സഹായിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ പേരില്‍ ഒരു സഹായവും ചെയ്തിട്ടില്ലന്നേ ഉള്ളൂ. അംഗങ്ങളില്‍ നിന്ന് ഒരുപാട് സഹായം അവര്‍ക്ക് കിട്ടിയിട്ടുണ്ടെന്നും അമ്മ സംഘടന ചെയ്യുന്ന കാര്യങ്ങള്‍ പുറത്താരോടും പറയാറില്ലെന്നും ടിനി ടോം വ്യക്തമാക്കുന്നു. കൗമുദി മൂവിസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സി സി എല്‍ വിവാദത്തെ കുറിച്ച്

സി സി എല്‍ വിവാദത്തെ കുറിച്ച്

ഇതോടൊപ്പം അമ്മ സംഘടനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സി സി എല്‍ വിവാദത്തെ കുറിച്ചും ടിനി ടോം പ്രതികരിച്ചു. അമ്മ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ ടീം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എക്‌സൈസുമായി കളിച്ച് ജയിച്ചിട്ടുണ്ട്. രാജീവ് പിള്ള, പാഷാണം ഷാജി ഇവരൊക്കെ കളിക്കുന്നുണ്ട്. അവരൊക്കെ തന്നെയാണ് ക്രിക്കറ്റിലും കളിക്കുന്നതെന്ന് ടിനി പറഞ്ഞു.

ക്രിക്കറ്റിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

ക്രിക്കറ്റിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

Relationship Tips: ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോ; ഇല്ലെങ്കില്‍ ദാമ്പത്യ ജീവിതം തകര്‍ന്ന് തരിപ്പണമാകും

ചാക്കോച്ചന് സി 3 എന്നൊരു ക്രിക്കറ്റ് ടീമുണ്ട്. അമ്മയെ സംബന്ധിച്ച് ഇപ്പോള്‍ ഒരു ക്രിക്കറ്റ് ടീമിനെ കൊണ്ടു നടക്കാനുള്ള ശേഷിയില്ല. മറ്റേ ടിം എപ്പോഴും കളിക്കുന്ന ടീമാണ്. അമ്മ മുന്നിട്ടിറങ്ങാത്തത് കൊണ്ട് സി 3 സ്‌ട്രൈക്കേഴ്‌സ് എന്ന ബാനറില്‍ കളിക്കുക മാത്രമാണ് ചെയ്യുന്നത്.
ലാലേട്ടന്‍ പിന്മാറിയെന്ന് പറഞ്ഞ് ക്രിക്കറ്റിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞാനില്ല എന്ന് പറഞ്ഞല്ല ലാലേട്ടന്‍ മാറിയത്. അദ്ദേഹം എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഈഗോ ക്ലാഷുമില്ലെന്ന് ടിനി ടോം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+