കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ടിനി ടോം? പ്രചാരണത്തിന്റെ സത്യം തുറന്നുപറഞ്ഞ് നടന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി നേതൃത്വങ്ങള്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിക്കാനും ബിജെപിയുടെ നയനിലപാടുകള്‍ ബോധ്യപ്പെടുത്താനും ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രമുഖരെ നേരില്‍ കാണുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

ബോളിവുഡിലെ പ്രമുഖരെ അദ്ദേഹം നേരില്‍ കണ്ടു. മുംബൈയില്‍ ദിവസങ്ങള്‍ തങ്ങിയാണ് അദ്ദേഹം ബോളിവുഡ് താരങ്ങളെ കണ്ടത്. ഒട്ടേറെ താരങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളാകുമെന്നാണ് വാര്‍ത്ത. അതിനിടെയാണ് മലയാള സിനിമാ നടന്‍ ടിനി ടോം ബിജെപിയെയും മോദിയെയും പുകഴ്ത്തി സംസാരിച്ചുവെന്ന പ്രചാരണം നടക്കുന്നത്. ഇതിന്റെ യാഥാര്‍ഥ്യം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം....

പ്രമുഖരെ ബിജെപിയോട് അടുപ്പിക്കുന്നു

പ്രമുഖരെ ബിജെപിയോട് അടുപ്പിക്കുന്നു

ദേശീയ തലത്തില്‍ ബിജെപി പ്രമുഖരെ നേരില്‍ കാണുന്നത് അമിത് ഷായുടെ നേതൃത്വത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ നീക്കം നടക്കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ സംസ്ഥാന നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. അമിത് ഷാ സംസ്ഥാനങ്ങളിലെത്തുമ്പോള്‍ സാധ്യമാകുന്ന മുറയ്ക്ക് അദ്ദേഹവും ചിലരെ കാണുമെന്നാണ് നേതാക്കളുടെ പ്രതികരണം.

 ടിനി ടോമിനെയും കൂട്ടിക്കെട്ടി

ടിനി ടോമിനെയും കൂട്ടിക്കെട്ടി

അതിനിടെയാണ് നടന്‍ ടിനി ടോം ബിജെപിയെയും മോദിയെയും പുകഴ്ത്തി സംസാരിച്ചുവെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയത്. അമിത് ഷായുടെ നീക്കവും പ്രമുഖ നടന്‍മാര്‍ ബിജെപിയിലേക്ക് ചേരുന്നതുമെല്ലാം ചേര്‍ത്ത് ചര്‍ച്ചകളും ഉപചര്‍ച്ചകളും ആരംഭിച്ചു. ഈ വേളയില്‍ നടന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

പ്രചാരണം തെറ്റാണെന്ന് നടന്‍

പ്രചാരണം തെറ്റാണെന്ന് നടന്‍

ബിജെപിയെയും മോദിയെയും പുകഴ്ത്തി സംസാരിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ടിനി ടോം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം വിശദീകരിച്ചത്. തന്നെ ഏതെങ്കിലും പാര്‍ട്ടിയുമായി കൂട്ടികെട്ടരുതെന്നും ഒരു പാര്‍ട്ടിയോടും പ്രത്യേക താല്‍പ്പര്യമില്ലാത്ത തനിക്ക് രാഷ്ട്രീയമില്ലെന്ന് മലയാളി പ്രേക്ഷകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉളിയന്നൂര്‍ തച്ചന്‍

ഉളിയന്നൂര്‍ തച്ചന്‍

ഉളിയന്നൂര്‍ തച്ചന്‍ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ടിനി ടോമിനെ ബന്ധിപ്പിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി തന്റെ പേരില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് ടിനി ടോം വിശദമാക്കി. എന്നെ തെറ്റിദ്ധരിക്കരുത് എന്ന അപേക്ഷയോടെയാണ് അദ്ദേഹം ലൈവ് അവസാനിപ്പിച്ചത്.

പ്രചാരണം ഇതായിരുന്നു

പ്രചാരണം ഇതായിരുന്നു

ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിന് ശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല- എന്ന് ടിനി ടോം പറഞ്ഞുവെന്നായിരുന്നു പ്രചാരണം.

ബിജെപിയിലെത്തിയ പ്രമുഖര്‍

ബിജെപിയിലെത്തിയ പ്രമുഖര്‍

സുരേഷ് ഗോപി, ഭീമന്‍ രഘു, കൊല്ലം തുളസി, രാജ സേനന്‍, അലി അക്ബര്‍ തുടങ്ങി സിനിമാ രംഗത്തുനിന്ന് ബിജെപിയിലെത്തിയ പ്രമുഖര്‍ നിരവധിയാണ്. സുരേഷ് ഗോപി രാജ്യസഭാ എംപിയായപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചായിരുന്നു ഭീമന്‍ രഘുവിന്റെ പാര്‍ട്ടി ബന്ധം പരസ്യപ്പെടുത്തല്‍. സാഹചര്യങ്ങള്‍ ഇങ്ങനെയിരികകെയാണ് ടിനി ടോമിനെ കുറിച്ച് വ്യാജ പ്രചാരണം നടന്നത്.

ഉമ്മന്‍ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ബിജെപി; മുഖ്യമന്ത്രിപദം വാഗ്ദാനം, ആന്ധ്രയില്‍ കോണ്‍ഗ്രസിന് പാളുംഉമ്മന്‍ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ബിജെപി; മുഖ്യമന്ത്രിപദം വാഗ്ദാനം, ആന്ധ്രയില്‍ കോണ്‍ഗ്രസിന് പാളും

കര്‍ണാടകയില്‍ ഗൂഗ്ള്‍ ജീവനക്കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു; ഖത്തറുകാരനെ മര്‍ദ്ദിച്ച് അവശനാക്കികര്‍ണാടകയില്‍ ഗൂഗ്ള്‍ ജീവനക്കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു; ഖത്തറുകാരനെ മര്‍ദ്ദിച്ച് അവശനാക്കി

English summary
Actor Tini tom rejected reports as He support to Modi and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X