ടിനി ടോം പെട്ടു; കേസെടുക്കാന്‍ കോടതി നിര്‍ദേശം, അന്‍സിബയുടെ പരാതിയില്‍ പോലീസിനോട് ചോദ്യം

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. നടി അന്‍സിബ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ടിനി ടോമിനെതിരെ അന്‍സിബ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് കേസെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ അന്‍സിബ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അനുകൂല ഇടപെടലുണ്ടായിരിക്കുന്നത്.

അന്‍സിബയെ ടിനി ടോം വളരെ മോശമായി ചിത്രീകരിച്ചു, വര്‍ഗീയ വാദിയെന്ന് അധിക്ഷേപിച്ചു, മതംമാറ്റാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു, ജിഹാദി എന്ന് വിളിച്ചു തുടങ്ങിയ കാര്യങ്ങളാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്‍സിബയെ ടിനി ടോം നേരിട്ട് വിളിച്ചതല്ല എന്നും മറ്റൊരാള്‍ മുഖേന അറിഞ്ഞതാണ് എന്നുമായിരുന്നു പോലീസ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ കേസെടുക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ പോലീസ് എത്തുകയും ചെയ്തിരുന്നു.

tini tom ansiba hassan

അന്‍സിബ മതംമാറ്റാന്‍ ശ്രമിച്ചു എന്ന് പറയുന്ന സിനിമാ അണിയറ പ്രവര്‍ത്തകനില്‍ നിന്ന് പോലീസ് മൊഴി എടുത്തിരുന്നു. തനിക്ക് അത്തരം അനുഭവം ഉണ്ടായിട്ടില്ല എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. അന്‍സിബയെ ടിനി ടോം മോശമായി ചിത്രീകരിച്ചു എന്ന് നീന കുറുപ്പ് വഴിയാണ് അവര്‍ അറിഞ്ഞത്. നീന കുറുപ്പില്‍ നിന്ന് പോലീസ് മൊഴി എടുത്തിരുന്നു. പരാതിക്ക് അനുകൂലമായ മൊഴി നീന കുറുപ്പില്‍ നിന്ന് കിട്ടിയില്ല എന്നാണ് പോലീസ് റിപ്പോര്‍ട്ട്.

അന്‍സിബ, നീന കുറുപ്പ്. അമ്മയുടെ പ്രസിഡന്റായിരുന്ന ശ്വേത മേനോന്‍, മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് പറയുന്ന അണിയറ പ്രവര്‍ത്തകന്‍, ടിനി ടോം എന്നിവരില്‍ നിന്നെല്ലാം കടവന്ത്ര പോലീസ് മൊഴി എടുത്തിരുന്നു. മറ്റൊരാള്‍ പറഞ്ഞ് അറിഞ്ഞ സംഭവത്തില്‍ കേസെടുക്കേണ്ടതില്ല എന്ന പോലീസ് തീരുമാനത്തെ കോടതി ചോദ്യം ചെയ്തു. കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

എന്തുകൊണ്ട് കേസെടുത്തില്ല എന്ന പോലീസിനോട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു. കൃത്യമായ തെളിവുണ്ട് എന്നാണ് അന്‍സിബ പറയുന്നത്. വാട്‌സാപ്പ് വഴി മോശമായി പ്രചരിപ്പിച്ചതിന് തെളിവുണ്ട് എന്നും അന്‍സിബ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതേ പോലീസ് ആണ് കേസ് അന്വേഷിക്കുക എങ്കിലും തുടര്‍ നടപടികള്‍ക്ക് അന്‍സിബക്ക് മുമ്പില്‍ പുതിയ വഴി തെളിയുന്നു എന്നതാണ് പ്രധാനം എന്ന് അവരുടെ അഭിഭാഷഖന്‍ ഫിര്‍ദൗസ് പറഞ്ഞു.

പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി എന്ന് അന്‍സിബയുടെ അഭിഭാഷകന്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതെ സാക്ഷികളെയും പ്രതിസ്ഥാനത്തുള്ള വ്യക്തിയെയും പരാതിക്കാരിയെയും വിളിപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും അന്‍സിബയുടെ അഭിഭാഷകന്‍ ചോദിച്ചു. നിരന്തരം പരാതി കൊടുക്കുന്ന വ്യക്തിയായി അന്‍സിബയെ ചിത്രീകരിക്കരുത് എന്ന് കരുതിയാണ് കടവന്ത്ര എസ്എച്ച്ഒക്കെതിരെ പരാതി നല്‍കാത്തത് എന്നും അദ്ദേഹം വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+